|
ജഗതി, പത്തര കോടിയുടെ നഷ്ടപരിഹാരവുമായി കോടതിയില്‍

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ പത്തര കോടി രൂപ നഷ്ടപരിഹാരംതേടി കോടതിയില്‍. തിരുവനന്തപുരം എംഎസിടി കോടതിയിലാണ് അഭിഭാഷകന്‍ മുഖേന ജഗതി ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേയും ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരേയുമാണ് ഹര്‍ജി. കഴിഞ്ഞ മാര്‍ച്ചിലാണ് ജഗതിക്ക് അപകടമുണ്ടായത്. കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. അനില്‍ കുമാര്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം. ലെനില്‍ രാജേന്ദ്രന്റെ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാനായി കുടകിലേക്കു പോവുകയായിരുന്നു ജഗതി.
|