|
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനു ഹാട്രിക് കിരീടം. പുരുഷ വിഭാഗം സിംഗിള്‍സില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് തുടര്‍ച്ചയായി മൂന്നാം തവണയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ വിജയം. സ്‌കോര്‍: 6-7, 7-6, 6-3, 6-2. കഴിഞ്ഞ യുഎസ് ഓപ്പണ്‍ കലാശപ്പോരാട്ടത്തില്‍ മുറെയോടേറ്റ പരാജയത്തിനു മധുരപ്രതികാരം കൂടിയായി ജോക്കോവിച്ചിനു ഈ വിജയം. ജോക്കോവിച്ചിന്റെ കരിയറിലെ നാലാമത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത് |