.
.

Gulf

റിയാദ്‌: രാജ്യത്തെ വ്യാപാര മേഖലയില്‍ സമഗ്രമായ അഴിച്ചുപണി ആവശ്യമാണെന്ന്‌ തൊഴില്‍ മന്ത്രി എഞ്ചി. ആദില്‍ ഫഖീഹ്‌ അഭിപ്രായപ്പെട്ടു. വ്യാപാര മേഖലയില്‍ വ്യാപകമായ വിദേശി ആധിക്യം ഈ രംഗത്തേക്ക്‌ സ്വദേശികള്‍ക്ക്‌ കടന്നുവരാന്‍ തടസം സൃഷ്ടിക്കുന്നുണ്ട്‌. രാജ്യത്ത്‌ 3.4 ലക്ഷത്തിലേറെ കച്ചവട സ്ഥാപനങ്ങളില്‍ ഒരൊറ്റ സ്വദേശി പൗരനും തൊഴിലെടുക്കുന്നില്ല. എന്നല്ല അത്തരം സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍മാര്‍ തന്നെ മറ്റ്‌ തൊഴിലുകള്‍ ചെയ്യുന്നവരാണ്‌. ഇത്‌ വ്യവസ്ഥാ ലംഘനമാണ്‌. തൊഴില്‍ മന്ത്രി പറഞ്ഞു.

ഒട്ടേറെ സ്ഥാപനങ്ങള്‍ ഒരേ സ്ഥലത്ത്‌ മത്സര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നു. ഇതിലെല്ലാം വിദേശികളാണ്‌ ജോലിചെയ്യുന്നത്‌. സ്വദേശികള്‍ക്ക്‌ ഇവിടെ ജോലിചെയ്യാന്‍ ഇടമോ അവസരമോ ലഭിക്കുന്നില്ല. സ്വദേശികള്‍ നടത്തുന്ന ചില സ്ഥാപനങ്ങളാകട്ടെ വിദേശികള്‍ നടത്തുന്ന ഇതര സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരം കാരണമായി നഷ്ടത്തില്‍ കലാശിക്കുകയും ചെയ്യുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

ഈ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 90 ശതമാനം വിദേശി തൊഴിലാളികളുടെയും മാസവേതനം 2000 റിയാലില്‍ താഴെയാണ്‌. അതില്‍ 70 ശതമാനത്തിന്‍െറ വേതനം 1000 റിയാലിലും കുറവാണ്‌. ജോലിചെയ്യുന്ന തൊഴിലാളികള്‍ വിദഗ്‌ധരല്ല എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഈ രംഗത്ത്‌ സ്വദേശിവത്‌കരണം നടപ്പാക്കുക വിഷമകരമാണ്‌. അതിനാല്‍ വ്യാപാര മേഖലയില്‍ സൗദിവത്‌കരണം സാധ്യമാകുംവിധം വ്യാപകമായ അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാര രംഗത്ത്‌ നിലവാരവും ഉയര്‍ന്ന വേതനവും ഉണ്ടാകണം. ഇപ്പോള്‍ തന്നെ മാറ്റത്തെക്കുറിച്ച്‌ ആലോച്ചില്ലെങ്കില്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്‌മ പരിഹരിക്കാനാകില്ല. ഇക്കാരണത്താലാണ്‌ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Hosting: Ilimitada Hosting Chile VPS