|

1 . ടയിംസ് സ്ക്വയറിലെ ഉപദേശി
മൂല്യചുതിയുടെ മൈദുന മധുര സ്മ്രുതിയിലമാരും
കാലം മാനസാന്തരത്തിന്റെ വഴി കാട്ടിയവാചക കുറിപ്പുകള്‍
മതമെന്ന കുറുപ്പുകളുടെ വചനഘോഷങ്ങള്‍ പൊതിഞ്ഞു ചുരുട്ടിയവ
കോര്‍പ്പറെഷന്റെ ജീവനക്കാരുടെ ചൂലുകളാല്‍ മോക്ഷമെകുന്നു
മതി ഭ്രമത്തില്‍ മതത്തിനും പ്രത്യേയ ശാസ്ത്രങ്ങള്‍ക്കും
പിടികൊടുക്കാത്ത ഒരു ജനതയുടെ മൂല്യ ചുതി
മലയാള കവിതയ്ക്ക് ഒരു പുതിയ കാഴ്ചവഴി ഒരുക്കുന്നു കവി ,ആശാവഹം
2 . ജി ബ്രാന്‍ ഒരു മുഖസ്തുതി
ഒരു കാലത്തിന്റ മാറ്റ കാഹളം ഒരുക്കുന്നു
എക്സറേ കണ്ണിലുടെ കാണാന്‍ ശ്രമിക്കുന്ന കവി
ഒരു വൈദ്യ ശാസ്ത്രത്തിനെക്കള്‍ വെല്ലുന്ന വരും
നൂറ്റാണ്ടിന്റെ വ്യവസ്ഥിതയാം എല്ലുകളുടെ പൊട്ടിയ ഭാഗങ്ങള്‍
എങ്ങിനെ യോജിപ്പിക്കാന്‍ ആകുലതപ്പെടുന്ന കവി
ഒടുവില്‍ ജിപ്സം ചേര്‍ത്തു പ്ലാസ്റ്ററിനുള്ളില്‍ നിന്നും വെളിയില്‍ വരും
മാറ്റത്തിന്റെ സ്വപ്നം കാണുന്നു
3. കണ്ണോ കാതോ ?
കാലത്തിന്റെ മാറ്റങ്ങളുടെ
പെരുമാറ്റ ചട്ടങ്ങള്‍
ഉള്‍ക്കൊള്ളാന്‍ വെമ്പുന്ന ജനതയുടെ
നിസഹായതയെ വെളിവാക്കുന്നു കവി
പഴകാലഘട്ടത്തിന്റെ ചുമലില്‍ നിന്ന്
കൊണ്ട് പുതിയ കാലത്തിന്റെ
വിത്യാസം കണ്ടു കണ്ണോ കാതോ
തോല്‍ക്കുന്നിടത്തു മൂക്ക് എങ്കിലും
ഉപകരിക്കാമെന്നു ആശിക്കുന്നു
4. തിരുത്ത്
അക്ഷരങ്ങളെയിട്ട് അമ്മാനമാടി
ഒന്നും മൂന്നും തിരുത്തുകള്‍ ഉള്‍കൊള്ളാന്‍
വിമുഖതകാട്ടുമ്പോള്‍ അറിയാതെ വാക്ക് ദേവതയെ
സ്മരിക്കുന്നതിനോടോപ്പം ,തിരുത്തി തിരുത്തി
എല്ലാം നഗ്നതയെ വെളിവാക്കുന്ന കവിയുടെ
വിഷമങ്ങള്‍ ഉണ്ടോ വായനക്കാരനറിയുന്നുണ്ടോ
എന്ന സത്യം കവി ഹൃദയം മനസ്സിലാക്കുകയും
ഏകാത്വത്തില്‍ നാനാത്വം തേടി
പറയാന്‍ വെമ്പല്‍ കൊള്ളുന്നു ഈ കവിതയിലുടെ
5. സര്‍വ്വമതസ്ത്രോത്രം
സമുഹമാകുന്ന ലോകത്തിന്റെ ശരീരത്തില്‍
ഭാദിച്ച മതമെന്ന ചൊറിച്ചിലും വേദനയും ചലവും
ദുര്‍ഗന്ധവും കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന
മതങ്ങളുടെ സ്പര്‍ധ മനസ്സിലാക്കി അതിനെ
എങ്ങിനെ ഉല്‍മൂലനം ചെയ്യത് സ്ഥാന ചലനങ്ങള്‍
നടത്തി പന്തിര്‍കുലത്തിലെ നരനത്തു ഭ്രാന്തന്‍
വരമായി ഒരു കാലിലെ മന്ത് മറുകാലിലേക്ക്
മാറ്റി തരണമേ എന്ന് പറയുമ്പോലെ കവി
ആക്ഷേപഹസ്യത്താല്‍ രസകരമായി
നല്ല പ്രാസപയോഗങ്ങലുടെ അകമ്പടിയോടെ
മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു |
|

കപ്പല്‍ തുറമുഖം വിട്ടപ്പോള്‍ താര ഡെക്കില്‍ നിന്നു. `എല്ലിസ് ഐലണ്ട്' കണ്ണുകളില്‍ നിന്ന് അകന്നു പോവുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്‌ളണ്ടില്‍ നിന്ന് പില്‍ഗ്രിംസ് വന്നിറങ്ങിയതിന്റെ ഓര്‍മ്മകളിലേക്ക് ദീപം തെളിച്ച് പ്രൗഡ ഗംഭീരമായി നില്‍ക്കുന്ന `സ്റ്റാച്യു ഓഫ് ലിബേര്‍ട്ടി'. നേരിയ ഇരുട്ടിലൂടെ സൂക്ഷിച്ച് നോക്കിയാല്‍ `എല്ലിസ് ഐലണ്ടില്‍' വന്നിറങ്ങുന്ന പില്‍ഗ്രിംസിനെ കാണാമെന്ന് അവള്‍ക്ക് തോന്നി. തുറമുഖത്ത് എത്തിച്ചേരുവാന്‍ വെമ്പുന്ന ചെറുബോട്ടുകള്‍. കാര്‍ മേഘങ്ങള്‍ ആകാശത്ത് ചാര കമ്പിളി വിരിച്ചു തുടങ്ങിയിരുന്നു. ഒന്ന് രണ്ട് മഴനീര്‍ത്തുള്ളികള്‍ അവളുടെ കവിളില്‍ പതിച്ചു.
തന്റെ പെണ്‍സുഹൃത്തുക്കളെയും കൂട്ടി ഒരു കപ്പല്‍ യാത്രക്ക് പ്രേരിപ്പിച്ചത് കുട്ടികളാണ്, അരുണും കിരണും. അവള്‍ വളരെയധികം സങ്കോചത്തോടെയാണ് ഈ കപ്പല്‍ യാത്രക്ക് സമ്മതിച്ചത്. പാസായി എങ്കിലും ജോലി കിട്ടിയിട്ടില്ലാത്ത അരുണ്‍, സെപ്‌തംബറില്‍ കോളേജ് തുറക്കുമ്പോഴേക്കും കിരണു കൊടുക്കേണ്ട കോളേജ്‌റ്റൂഷ്യന്‍ ഫീസ് ഇവയെല്ലാം അവളെ അലട്ടിയിരുന്നു. കുറച്ചു ദിവസത്തേക്ക് മാറി നിന്നാല്‍ മനസ്സ് ഒരു ഇന്ദ്രജാലക്കാരന്‍ ആയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു തീരുമാനങ്ങളെല്ലാം. പക്ഷെ ഈ ഡെക്കില്‍ നില്‍ക്കുമ്പോള്‍ സന്തോഷുമൊന്നിച്ച് നടത്തിയ പല കപ്പല്‍ യാത്രകളും ഓര്‍മ്മ വരുന്നു. ഹവായിലേക്ക്, കരീബിയനിലേക്ക്...അന്തമില്ലാത്ത കടലിലൂടെ....
`നീ വരുന്നോ? തണുക്കുന്നു, ഞങ്ങള്‍ മുറിയിലേക്ക് പോവുന്നു'. ശാന്തിയും രശ്‌മിയും അവളെ തനിച്ചാക്കിയിട്ട് മുറിയിലേക്ക് പോവുമ്പോഴും താര കണ്ണുകള്‍ക്ക് അനന്തമായ കടലിലേക്ക് നോക്കി നില്‍ക്കയായിരുന്നു. വൈകിട്ട് ഡിന്നറിന്‌ശേഷം തുടങ്ങിയ നില്‍പ്പാണ്. നക്ഷത്രങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്ന ആകാശം. അതിലൊരു നക്ഷത്രം തന്നെ നോക്കി കണ്ണു ചിമ്മിയോ? മരിച്ചവര്‍ നക്ഷത്രങ്ങളായി മാറുമോ? അതിലൊന്ന് സന്തോഷായിരിക്കുമോ? അവളുടെ നനഞ്ഞ കണ്ണുകള്‍ ആ നക്ഷത്രത്തെ നോക്കി നിന്നു. ഈറന്‍ കാറ്റടിച്ചപ്പോള്‍ സ്വിമ്മിങ്ങ് പൂളില്‍നിന്ന് കയറിവന്ന സന്തോഷിന്റെ തണുത്ത ശരീരത്ത് തൊടാമെന്ന് തോന്നി. മനസ്സുകള്‍ ചിലപ്പോള്‍ അങ്ങനെയാണ്. കാണുവാന്‍ ഇഷ്ടപ്പെടുന്നതൊക്കെ തോന്നലുകളാവും. മറക്കുവാന്‍ ശ്രമിക്കുന്ന ഓര്‍മ്മകളൊക്കെ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരും. ഇപ്പോള്‍ എല്ലാം ഓര്‍മ്മയില്‍ തെളിയുന്നു......
അടുത്ത കുറച്ചുദിവസങ്ങളില്‍ ഓഫീസ് അടവായതിനാല്‍ ജോലിതീര്‍ത്ത് വൈകിയാണ് സന്തോഷ് ഓഫീസില്‍ നിന്നിറങ്ങിയത്. അന്നൊരു താങ്ക്‌സ്‌ഗിവിങ്ങിന്റെ തലേദിവസമായിരുന്നു. ട്രെയിനില്‍ കയറിയപ്പോള്‍ അതില്‍ ഒരു `ഗണ്‍ മാന്‍' ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലല്ലോ! ജോലിനഷ്ടപ്പെട്ടതിലുള്ള നിരാശയും വിദ്വേഷവും വിഭ്രാന്തിയും ബാധിച്ച അയാള്‍ ട്രെയിനിന്റെ ആ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയതും ആള്‍ക്കാര്‍ക്ക് നേരെ നിറയൊഴിച്ചതും സന്തോഷിന് വെടിയേറ്റതും വിധിയെന്നുവിശ്വസിച്ച് സമാധാനിക്കുവാന്‍ അവള്‍ക്കായില്ല. അയാള്‍ക്കുമുണ്ടായിരുന്നു ഭാര്യയും കുട്ടികളും. കൂട്ടത്തില്‍ കാറിന്റെയും വീടിന്റെയും കടങ്ങളും. അയാളുടെ കൊച്ചുകുട്ടികള്‍ പ്രതീക്ഷയോടെ കൃസ്‌തുമസിനായി കാത്തിരുന്നിരിക്കണം. അവര്‍ക്കു വേണ്ടിയിരുന്ന കൃസ്‌തുമസ് സമ്മാനങ്ങളുടെ ലിസ്റ്റുകള്‍ തയ്യാറാക്കിയിരുന്നിരിക്കണം. `അയാള്‍ നല്ലവനും ശാന്തനും മിതഭാഷിയും ആയിരുന്നു, ജോലി നഷ്ടപ്പോള്‍ സമനില തെറ്റിക്കാണും' കൂടെ ജോലി ചെയ്‌തിരുന്നവര്‍ പറഞ്ഞതായി പിന്നീടുള്ള ദിവസങ്ങളില്‍ പത്രങ്ങള്‍ പറഞ്ഞു.
`എല്ലാം ദൈവവിധി' എന്ന് പള്ളീലച്ചനും പ്രായമുള്ള ആള്‍ക്കാരും അര്‍ഥമില്ലാതെ പറഞ്ഞപ്പോഴും അവള്‍ വിശ്വസിച്ചില്ല. നഷ്ടമായത് അവള്‍ക്കും കുട്ടികള്‍ക്കും, അയാളുടെ മരണം കൊണ്ട് അയാളുടെ കുടുംബത്തിനും.
തിരികെ മുറിയില്‍ എത്തുമ്പോഴേക്കും ശാന്തിയും രശ്‌മിയും ഉറങ്ങിയിരുന്നു, അവളെ വീണ്ടും ചിന്തകളുടെ വലക്കുള്ളിലാക്കിക്കൊണ്ട്.
ദുഃഖങ്ങളും സ്വപ്‌നങ്ങളും കാമനകളും കുത്തിനിറച്ച തലയിണയില്‍ അവള്‍ മുഖമമര്‍ത്തി കിടന്നു. കണ്ണീരിന്റെ ഉപ്പുരസത്തില്‍ തലയിണ നനഞ്ഞു. രാത്രിയില്‍ എപ്പോഴോ അവളുറങ്ങി. ഉറക്കത്തില്‍ സന്തോഷ് അടുത്തുകിടന്നു. അയാളുടെ തണുപ്പുള്ള അധരങ്ങളെ അവളറിഞ്ഞു. അയാളുടെ വിരലുകള്‍ അവളുടെ നഗ്‌നമായ ചുമലുകളില്‍. പിന്നെ അവളുടെ വയറില്‍, നാഭിച്ചുഴിയില്‍..... അവള്‍ ഞെട്ടിയുണര്‍ന്നു കരഞ്ഞു. രശ്‌മി ഉണര്‍ന്നു `നീയെന്താ പേക്കിനാവു കണ്ടു കരഞ്ഞോ?' ബങ്ക് ബെഡില്‍ നിന്നും രശ്‌മി ചോദിച്ചു.
`എന്നെ ആരോ ഡെക്കില്‍ നിന്നും തള്ളിയിടുന്നെന്ന് ഒരു സ്വപ്‌നം'. നാണക്കേട് മറയ്‌ക്കുവാന്‍ കള്ളം പറഞ്ഞു.
അവള്‍ ജാലകത്തിലൂടെ നോക്കി. ജലപ്പരപ്പിനെ പ്രണയിക്കുന്ന നിലാവ്. ഈ ജലപ്പരപ്പും പ്രണയനിലാവും മനസ്സിന്റെ തുറക്കാത്ത വാതിലില്‍ മുട്ടിവിളിക്കുന്ന ശൃംഗാരക്കാറ്റും എല്ലാം എന്റേതുമാണ്. അവളുടെ ദേഹം തരിച്ചു. ഹൃദയം പിടഞ്ഞു.
രശ്‌മിയും ശാന്തിയും ആഹ്‌ളാദത്തിമിര്‍പ്പോടെ കപ്പലില്‍ ഓടിനടന്നു. അവരുടെ ഇടയില്‍ ഒരു രസം കൊല്ലിയാവാതിരിക്കാന്‍ അവളും കൂട്ടത്തില്‍ കൂടി.
?നടുക്കടലിന് എന്തൊരു ശാന്തത, അല്ലേ?? പിന്നെ കുറച്ചു നിമിഷങ്ങള്‍ നിര്‍ത്തിയിട്ട് അയാള്‍ പറഞ്ഞു, ?നിങ്ങളുടെ മനസ്സ് ശാന്തമാണന്ന് മുഖം പറയുന്നില്ലല്ലോ!?
ഏകാന്തമായി ജലപ്പരപ്പ് നോക്കിനില്‍ക്കയായിരുന്നവള്‍.
പരിസരബോധങ്ങളിലേക്ക് തിരികെവന്ന് ശബദത്തിന്റെ ഉത്ഭവം തേടി. തന്നില്‍ നിന്ന് നാലഞ്ച് അടി മാറിനില്‍ക്കുന്നയാളില്‍ ചെന്ന് കണ്ണുകള്‍ പതിച്ചു.
?ഹായ് ഞാന്‍ രവി. അയാള്‍ പരിചയപ്പെടുത്തി. നിങ്ങള്‍ പലപ്പോഴും ഇവിടെ ഇങ്ങനെ ഒറ്റക്ക് നില്‍ക്കുന്നത് ശ്രദ്ധിക്കുന്നു.
മുഖമെന്ന കണ്ണാടിയെക്കുറിച്ചവള്‍ ബോധവതിയായി.
അവള്‍ വൈകിട്ട് കുട്ടികളെ വിളിച്ച് അവരുടെ ക്ഷേമങ്ങള്‍ അന്വേഷിച്ചു. ഡിന്നര്‍ കഴിഞ്ഞോ എന്നു തിരക്കി. സ്‌നേഹമുള്ള കുട്ടികള്‍! അവള്‍ക്ക് അവരും അവര്‍ക്ക് അവളും അല്ലാതെ ആരുണ്ട്?
പിന്നീട് പലപ്പോഴും കപ്പലിന്റെ പലഭാഗത്തുവെച്ച് അയാളെ കണ്ടു, സംസാരിച്ചു. ചിലപ്പോള്‍ രശ്‌മിയും ശാന്തിയും ഉള്ളപ്പോള്‍, മറ്റുചിലപ്പോള്‍ ഡെക്കില്‍ ഒറ്റക്കു നില്‍ക്കുമ്പോള്‍. അവള്‍ സന്തോഷിന്റെ ഓര്‍മ്മയില്‍ ഇരുമ്പാണി പോലെ തുരുമ്പിച്ചിരിക്കയായിരുന്നു. അയാളുടെ ശബ്ദം കാന്തമായി അയാളിലേക്ക് അടുപ്പിച്ചു.
?വൈകിട്ടു വേറെ പ്‌ളാനൊന്നും ഇല്ലെങ്കില്‍ നമ്മുക്കൊന്നിച്ച് ഡിന്നര്‍ കഴിക്കാം? രാവിലെ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു.
രശ്‌മിയും ശാന്തിയും അയാളോടൊത്തു സമയം ചെലവാക്കുന്നതിന് അവളെ പ്രോത്സാഹിപ്പിച്ചതേയുള്ളു. അവളുടെ കുട്ടികള്‍ താമസിയാതെ വീട് വിടുമെന്നും പിന്നെ അവള്‍ തനിച്ചാവുമെന്നും അവര്‍ ഭയന്നിരുന്നു. ?കുട്ടികളല്ലെ, അവര്‍ അവരുടെ സ്വാതന്ത്ര്യം ആഘോഷിക്കും. അരുണ്‍ ഒരു ജോലി കിട്ടുവാന്‍ വേണ്ടി കാത്തിരിക്കുവാ? അവര്‍ പറഞ്ഞു.
സമയത്തിന് മുമ്പെ അവര്‍ ഇരുവരും പറഞ്ഞ സ്ഥലത്ത് എത്തിയിരുന്നു. അനന്തമായകടല്‍ അവര്‍ക്കടുത്തുള്ള കണ്ണാടി ജാലകങ്ങള്‍ക്കപ്പുറത്തുണ്ടായിരുന്നു. അയാളെ ഉപേക്ഷിച്ച് പഴയകാമുകനോടൊപ്പം പോയ ഭാര്യയെക്കുറിച്ച് അയാള്‍ ഉള്ളുതുറന്നു. അയാള്‍ക്ക് പരാതികള്‍ ഇല്ലായിരുന്നു. യഥാര്‍ത്ത സ്‌നേഹത്തിനോട് അയാള്‍ക്ക് ആദരവ് മാത്രം. പാതിപാടിയ രാഗമായി മറഞ്ഞ ഭര്‍ത്താവിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ വഴുതിവീണ ഓടക്കുഴലായി മാറിയവള്‍. അപ്പോള്‍ അവള്‍ കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അപ്പുറമുള്ള ഏതോ കാടിന്റെ വന്യതയില്‍ ഒറ്റപ്പെടുകയാണന്നയാള്‍ക്ക് തോന്നി.
അവിടെ മുളങ്കാടുകളെ തൊട്ടുണര്‍ത്തുന്ന കാറ്റിന്റെ സംഗീതമില്ല, ഊഷരഭൂമിയിലെന്നപോലെ ചൂട് മാത്രം. ചിലപ്പോള്‍ വിധവയുടെ വിലാപം പോലെ പെയ്യുന്ന മഴ.
അവളുടെ കണ്ണുകളില്‍ അയാള്‍ വേറൊരു കടല്‍ കണ്ടു, അവിടെ ആര്‍ദ്രതയും കാരുണ്യവും തിരയടിച്ചു. ഹൃദയത്തില്‍ കൊത്തിയെടുക്കുവാന്‍ ധാരാളം സ്‌നേഹവും.
അയാള്‍, സ്വന്തം സൗരഭ്യത്തില്‍ മയങ്ങിക്കിടക്കുന്ന പൂവല്ല എന്നവള്‍ക്ക് മനസ്സിലായി.
അവര്‍ സെല്‍ നമ്പറുകള്‍ കൈമാറി. അയാളുടെ നമ്പര്‍ അവള്‍ സെല്‍ഫോണില്‍ സേവ് ചെയ്‌തു.
പിരിഞ്ഞുപോകുമ്പോള്‍ അവളുടെ നെറുകയില്‍ അയാള്‍ ഒരു ശലഭമായി അയാള്‍ പറന്നിരുന്നു, ഒരു നിശാശലഭം.
പകല്‍സ്വപ്‌നങ്ങളില്‍ അയാള്‍ വന്നു. മനസില്‍ സ്വപ്‌നച്ചിറകുള്ള തുമ്പികള്‍ പാറി.
അവിചാരിതങ്ങളല്ലേ ജീവിതത്തിനെ ആഘോഷമാക്കി മാറ്റുന്നത്.
ശാന്തിക്കും രശ്‌മിക്കും അവളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു, അവളിങ്ങനെ തനിച്ച് എത്രനാള്‍? ജീവിക്കാന്‍ മറന്ന്....
ആണായാലും പെണ്ണായാലും ജീവിതത്തോട് ഒറ്റയായി പൊരുതുമ്പോള്‍ ചാരിനില്‍ക്കാന്‍ ഒരു തോളുവേണം, വഴികാട്ടാന്‍ ഒരു വിളക്കു വേണം.
അവര്‍ വീണ്ടും വീണ്ടും കണ്ടു. അവള്‍ രവിയെക്കുറിച്ച് തന്റെ ആണ്‍കുട്ടികളോട് സംസാരിക്കുന്നതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചു.
കപ്പലിലെ നാലാം ദിവസത്തിന്റെ അവസാനം ഡെക്കില്‍ നില്‍ക്കുമ്പോള്‍, മാനത്തൊരു നക്ഷത്രം അവള്‍ക്കു നേരെ കണ്ണുചിമ്മിയപ്പോള്‍ `സ്‌നേഹത്തിനു മതമില്ലെന്നു' രവി ചന്ദ്രശേഖരന്‍ താര മാത്യൂസിനെ മനസ്സിലാക്കി.
കപ്പല്‍ തുറമുഖത്ത് തിരിച്ചെത്തി, അവര്‍ക്ക് ഇറങ്ങാന്‍ സമയമായി, ഒരാഴ്‌ച കടന്നുപോയതറിഞ്ഞില്ല. കുട്ടികള്‍ അവളെയും കാത്തുനിന്നിരുന്നു.
വീട്ടിലേക്കുള്ള യാത്രയില്‍ കാറിന്റെ ബാക്ക്‌സീറ്റില്‍ ഇരിക്കുമ്പോള്‍ അയാളുടെ വാക്കുകള്‍ അവളോര്‍ത്തു `വിളിക്കുമല്ലോ'.
കുട്ടികളുടെ മുന്നില്‍ വെച്ച് വിളിക്കുവാന്‍ ആലോചനയില്ലെങ്കിലും അവള്‍ സെല്‍ഫോണ്‍ ബാഗില്‍ പരതി, കാണാഞ്ഞപ്പോള്‍ പരിഭാന്തയായി. അവള്‍ കുട്ടികളെ കപ്പലില്‍ നിന്ന് വിളിച്ചതാണല്ലോ! അവള്‍ക്ക് അയാളുടെ നമ്പര്‍ ഓര്‍മ്മയില്ല. നമ്പര്‍ ആകെയുണ്ടായിരുന്നത് സെല്‍ഫോണില്‍ മാത്രം. രവി ചന്ദ്രശേഖരന്‍ 32 അറ്റ് യാഹു.കോം അതോ രവി ചന്ദ്രശേഖരന്‍ 42 അറ്റ് ഹോട്ട് മെയില്‍.കോം. എത്രയാലോചിച്ചിട്ടും അവള്‍ക്ക് അയാളുടെ ഈമെയില്‍ ഓര്‍മ്മകിട്ടുന്നില്ല. അവള്‍ അസ്വസ്ഥയാകുന്നത് കുട്ടികള്‍ ശ്രദ്ധിച്ചു, ബാഗ് മുഴുവന്‍ പലതവണ പരിശോധിക്കുന്നതും.
എന്റെസെല്‍ഫോണ്‍ കളഞ്ഞുപോയീന്നാ തോന്നുന്നത്. അവള്‍ പറഞ്ഞു.
`നന്നായി, കളഞ്ഞു പോകട്ടെ അമ്മെ, പഴയ സ്റ്റയില്‍ ഫോണായിരുന്നില്ലേ? ഇപ്പൊ ആരെങ്കിലും അങ്ങനത്തെ ഫോണ്‍ കൊണ്ടുനടക്കുമോ? അമ്മ ഇനിയൊരു സ്‌മാര്‍ട്ട് ഫോണ്‍ വാങ്ങു' അരുണ്‍ പറഞ്ഞു. അവര്‍ക്ക് എപ്പോഴും ഹൈറ്റെക്ക്‌നോളജിയെക്കുറിച്ച് മാത്രമെ ചിന്തയുള്ളു. അവര്‍ക്കു അവളുടെ അപ്പോഴത്തെ മാനസികാവസ്ഥ മനസിലാവില്ലല്ലോ!
വീട്ടിലെത്തിയതും അവള്‍ പെട്ടിയിലിലെ സാധനങ്ങള്‍ ആകെ നിലത്തു കുടഞ്ഞിട്ടു, സെല്‍ ഫോണ്‍ അതില്‍ വരുവാന്‍ യാതൊരു സാധ്യതയും ഇല്ലന്നറിയാമായിരുന്നിട്ടും.
`എന്താണമ്മേ സൂട്ട്‌കേസില്‍ ഇത്ര ധൃതിയില്‍ തപ്പുന്നത്?' അരുണ്‍ ചോദിച്ചു.
`എനിക്കു നഷ്ടപ്പെട്ടു പോയിട്ട് തിരികെക്കിട്ടിയ എന്തോ ഒന്ന്' അവള്‍ മറുപടി പറഞ്ഞു.
This e-mail address is being protected from spambots. You need JavaScript enabled to view it
|
|
|

(ഡോക്‌ടര്‍ ജോയ് ടി. കുഞ്ഞാപ്പുവിന്റെ A Sojourners Rhapsodies In Alphabetical Order എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിലെ "Immigration' എന്ന കവിതയെക്കുറിച്ചുള്ള നിരൂപണം)
സുധീര്‍ പണിക്കവീട്ടില്‍
കുടിയേറ്റം എന്ന് മലയാളത്തില്‍ തര്‍ജ്‌ജമ ചെയ്യാവുന്ന "Immigration' എന്ന ശീര്‍ഷകത്തില്‍ ഡോക്‌ടര്‍ കുഞ്ഞാപ്പു കുടിയേറ്റത്തെ കുറിച്ച് എഴുതിയ ഇംഗ്ലീഷ് കവിത ആ വിഷയത്തെക്കുറിച്ച് വായനക്കാരിലുണ്ടാകാവുന്ന ചിന്തകള്‍ക്ക് ഉപരിയായി ആ സമ്പ്രദായത്തിന്റെ പുതിയ മാനങ്ങള്‍ തേടുന്നു. കുടിയേറ്റക്കാര്‍ക്ക് വേരുകള്‍ നഷ്‌ടപ്പെടുന്ന വേദന, പറിച്ചുനടുമ്പോഴുണ്ടാകുന്ന വാടല്‍ (ക്ഷീണം), തളര്‍ച്ച പിന്നെ സാഹചര്യങ്ങള്‍ അനുസരിച്ചുള്ള വളര്‍ച്ചയും, മുരടിക്കലും ഒക്കെ സാധാരണയാണ്. ഈ കവിതയില്‍ അതേകുറിച്ചുള്ള കവിയുടെ കാഴ്‌ച്ചപ്പാടുകള്‍ ആവിഷക്കരിച്ചിരിക്കുന്ന രീതി നൂതനവും വ്യതസ്‌ഥവുമാണ്. സ്വന്തം രാജ്യം വിട്ട് പ്രവാസികളായി കഴിയുന്നവരില്‍ ചിലര്‍ അവരുടെ ഭാഷക്ക് അല്ലെങ്കില്‍ ചെന്നുപെട്ട രാജ്യത്തെ ഭാഷയ്‌ക്ക് പല സാഹിത്യ സംഭാവനകളും നല്‍കിയിട്ടുണ്ട്. ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ കവിതയിലെ ഉള്ളടക്കത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത് എമ്മ ലസാരസ് എന്ന അമേരിക്കന്‍ കവയിത്രിയെയാണ്. അവര്‍ അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയെപ്പറ്റിയെഴുതിയ അവരുടെ പ്രസിദ്ധമായ കവിതയില്‍ "The New Colossus' എഴുതി `സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാന്‍ വെമ്പല്‍ കൊള്ളുന്ന നിങ്ങളിലെ പാവപ്പെട്ടവരും ക്ഷീണിതരുമായ കൂട്ടംകൂടി നില്‍ക്കുന്ന ജനങ്ങളെ എന്റെ അടുത്തേക്ക് അയക്കുക, ഞാന്‍ എന്റെ വിളക്ക് അവര്‍ക്കായി ഉയര്‍ത്തിപിടിക്കുന്നു.' (തര്‍ജ്‌ജമ ലേഖകന്‍) കവിത അംഗീകരിക്കപ്പെട്ടു, അത് സ്വാതന്ത്രപ്രതിമയില്‍ സ്‌ഥാനം പിടിച്ചു. അമേരിക്കയിലേക്കുള്ള ചൈനക്കാരുടെ കുടിയേറ്റം തടയാനായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടത്തില്‍ല്‌പഇവിടെ വന്നിറങ്ങുമ്പോള്‍ അവരെ കസ്‌റ്റംസ് അധികാരികള്‍ അഭിമുഖത്തിനു പകരം ചോദ്യം ചെയ്യുകയായിരുന്നു പതിവ്. അതിനായുണ്ടാക്കിയ ബാരക്കുകളില്‍ സ്‌ത്രീകളേയും പുരുഷന്മാരേയും വെവ്വേറെ താമസിപ്പിച്ചു. ആ താമസം ദിവസങ്ങളോളം അല്ലെങ്കില്‍ മാസങ്ങളോളം നീണ്ടു നിന്നു. ചില നിര്‍ഭാഗ്യവാന്മാരുടെ കാര്യത്തില്‍ അത് കൊല്ലങ്ങളോളം നീണ്ടുനിന്നു. അങ്ങനെ നിസ്സഹായരായി തടവുകാരെ പോലെ അവര്‍ക്ക് താമസിക്കേണ്ടി വന്നപ്പോള്‍ ബാരക്കിന്റെ മരച്ചുവരില്‍ അവരും കവിതകള്‍ എഴുതി വച്ചു. അങ്ങനെ പല കവിതകളും ഉദാഹരണമായി എഴുതാനുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി `കുടിയേറ്റം' എന്ന കവിതയില്‍ ഡോക്‌ടര്‍ കുഞ്ഞാപ്പു വായനക്കാര്‍ക്ക് ഒരു സന്ദേശം നല്‍കുന്നു. ഒരു പുതിയ അറിവിന്റെ വാതിലുകള്‍ തുറക്കുന്നു.
അക്കരപ്പച്ച തേടിയുള്ള മനുഷ്യരുടെ കുടിയേറ്റം അവരുടെ എല്ലാ പ്രതീക്ഷകളേയും പൂവണിയിക്കണമെന്നില്ല. അപ്പോള്‍ കോപം പൂണ്ട് നില്‍ക്കുന്ന മനുഷ്യര്‍ക്ക് `പച്ച' ചുവപ്പായി തോന്നുന്നു എന്ന് അതുകൊണ്ട് കവി പറയുന്നു. സഹവര്‍ത്തിത്വത്തിന്റെ മാഹാത്മ്യം മനസ്സിലാക്കാത്തവര്‍. പുതിയ ഭൂമിയില്‍ വേരോടിക്കുമ്പോള്‍ മുഴുവന്‍ വേരും മണ്ണില്‍ പതിപ്പിക്കാതെ നിന്നാല്‍ നിലനില്‍പ്പ് അസ്‌ഥിരമാകും. ഖറാാന്‍ സുറ 14 പറയുന്നു. നല്ല വൃക്ഷങ്ങള്‍ വേരുകള്‍ ഭൂമിയില്‍ ഉറപ്പിച്ചും അതിന്റെ ശാഖകള്‍ ആകാശത്തേക്കുയര്‍ത്തിയും നില്‍ക്കുന്നു. ഒരാളുടെ ജാതിയോ, കുലമോ, ഭാഷയോ, നിറമോ ,പണമോ, പദവിയോ നോക്കാതെ എല്ലാവരേയും തുല്യരായി കാണാന്‍ കഴിയാതെ വരുമ്പോള്‍ കുടിയേറുന്ന രാജ്യങ്ങളിലെ ജീവിതം ദുസ്സഹമാകും. അറിവിന്റെ പരിമിതികള്‍ മോഹങ്ങളെ ചാടിക്കയും തിരിച്ചടിക്കയും ചെയ്യുന്നു. "darkens in the penumbra of eclipsing moonlike satellites, hopes to see further bounces at the limits of knowledge') അതു വരെ കേട്ടതൊക്കെ ശരിയെന്ന് തോന്നുമെങ്കിലും ശരിയാണെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പ്രവാസികള്‍ ചന്ദ്രഗ്രഹണത്തിലെ കറുത്ത നിഴല്‍ പോലെ ദു:ഖിതരാകുന്നു. അതിനു കാരണം ജീവിതത്തെ കുറിച്ച് ഓരോരുത്തരും നിരൂപിക്കുന്നത് അവര്‍ ജനിച്ചു വളര്‍ന്ന മണ്ണിലെ സംസ്‌കാരവും സാമൂഹ്യനീതികളുമനുസരിച്ചാണെന്നുള്ളത്‌കൊണ്ടാണ്. ഇതിനു ഒരു ചാക്രിക സ്വഭാവമുണ്ട്. (Meaning of crosswords dies at the cyclic cross references, when the lexicons announce a rose is a rose is a rose is a rose) അതായ്‌ത് തുടക്കത്തില്‍ ഇണങ്ങാന്‍ പ്രയാസമായി നിന്ന പരിതസ്‌ഥിതികളോട് കാലക്രമത്തില്‍ മനുഷ്യര്‍ ഇണങ്ങി പോകുന്നു, പല പേരിലറിഞ്ഞാലും ഒരു വസ്‌തു അല്ലെങ്കില്‍ വികാരം ഒന്നെന്ന ബോധത്തിന്റെ തിരിച്ചറിവു അവര്‍ക്ക് ലഭിക്കുന്നു. വന്നെത്തിയ രാജ്യം അവര്‍ക്ക് വേണ്ടതെല്ലാം സ്വന്തം നാട്ടിലേക്കാള്‍ കൂടുതല്‍ കൊടുത്ത്‌കൊണ്ടിരിക്കുന്നു. പൂവില്‍ നിന്നും കിട്ടുന്ന രസത്തെ മധുവാക്കി മാറ്റുവാന്‍ തേനീച്ചകള്‍ അദ്ധ്വാനിക്കുന്നപോലെ കുടിയേറ്റക്കാര്‍ ശ്രമിക്കാത്തത് കൊണ്ടാണ് അവര്‍ നിരാശരാകുന്നത്. എല്ലാം വെറുതെ കിട്ടണമെന്ന വ്യാമോഹത്തിനടിമയാകുന്നവര്‍. പശുവിനെ കറക്കാതെ പാല്‍ കിട്ടുകയില്ല. തേനീച്ചകളില്‍ നിന്നും തേന്‍ എടുക്കാതെ തേന്‍ കിട്ടുകയില്ല.
വാഗദത്ത ഭൂമിയില്‍ തേനും പാലും ഒഴുകുന്നു എന്നതിന്റെ അര്‍ഥം അദ്ധ്വാനിക്കാതെ കിട്ടുന്നത് എന്നാണ്. പാല്‍ തരുന്ന പശു പുല്ലോ ചെടികളൊ ഭക്ഷിച്ച് ഈശ്വരന്റെ കരുണയില്‍ കഴിയുന്നു, പാലും തേനും കിട്ടുന്നത് രണ്ടു ജന്തുക്കളുടെ ശരീരത്തില്‍ നിന്നാണ്. പശുവില്‍ നിന്ന് പാല്‍ കിട്ടുന്നു, എന്നാല്‍ തേന്‍ തേനീച്ചകള്‍ പൂക്കളില്‍ നിന്നും ശേഖരിച്ചു വക്കുന്നു. പക്ഷെ പൂക്കളില്‍ നിന്നും കിട്ടുന്ന രസത്തില്‍ (nectar) 80 ശതമാനം വെള്ളവും 20 ശതമാനം പഞ്ചസാരയുമാണ്. തേനീച്ചയുടെ ശരീരത്തിലെ ഒരു രാസാഗ്നിയുടെ (enzyme) സഹായത്തോടെ അത് രസത്തെ 80 ശതമാനം മധുവും 20 ശതമാനം വെള്ളവുമാക്കുന്നു. അങ്ങനെ അദ്ധ്വനിച്ച്‌് ശേഖരിക്കുന്ന തേന്‍ മനുഷ്യര്‍ ആസ്വദിക്കുന്നു, ഇത് ഒരു നിമിത്തമായി കവിതയില്‍ വരുന്നുണ്ട്.
കുടിയേറ്റക്കാരെ അതിഥികളായും കുടിയേറുന്ന രാജ്യത്തെ നിവാസികളെ ആതിഥേയരായും ഈ കവിതയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍ ജോലി തേടി ചെന്നവരെ അവരുടെ ഭാഷയില്‍ ഗസ്‌റ്റര്‍ബെയ്‌തര്‍ Gastarbeiter എന്ന് വിളിച്ചിരുന്നു. അര്‍ഥം അതിഥിയായ ജോലിക്കാരന്‍. ഇതില്‍ നിന്നത്രെ കുടിയേറ്റത്തില്‍ അതിഥിയും ആതിഥേയനും എന്ന സങ്കല്‍പ്പം ഉണ്ടായ്‌ത്. (Hosts and Guests wrestle with the idea of who exploits who) അറിവിന്റെ അപാരത കണ്ട കവി ഡോക്‌ടര്‍ കുഞ്ഞാപ്പു ഈ കവിതയില്‍ അതിഥി-ആതിഥേയ ബന്ധത്തെപ്പറ്റി പറയുന്നതില്‍ പുതുമയുടെ ഒരു സ്‌പര്‍ശനം ഉണ്ട്. എന്നിട്ടും കുടിയേറ്റക്കാരുടെ ഭൂമിയെന്ന വന്മരം ഫലം വിളയുമ്പോള്‍ അത് എവിടെ നിന്നോ വന്നവര്‍ക്കും വിവേചനമില്ലാതെ കൊടുക്കുന്നു. ആ വൃക്ഷത്തിനു വളമിട്ടതും വെള്ളമൊഴിച്ചതും വേറെ ആരോ ആണ്. എന്നാല്‍ ഫലം വിളയുമ്പോള്‍ അത് എല്ലാവര്‍ക്കും കിട്ടുന്നു. (...tall trunk of a perennial tree donate fruits on maturity, to an unknown acceptor who didn't water in the long time frame) കുടിയേറ്റ ഭൂമിയുടെ പ്രത്യേകത അതാണ്. വാസ്‌തവത്തില്‍ കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന നന്മ ആ നാട്ടിലെ ആദ്യം വന്നെത്തിയവരുടെ അദ്ധ്വാനത്തിന്റെ ഫലമാണു. ആല്‍ഫ്രെഡ് എലി ബീച് (Alfred Ely Beach) എന്ന അമേരിക്കകാരന്റെ ബുദ്ധിയില്‍ ഉദിച്ച ഭൂഗര്‍ഭ റെയില്‍വെ ഇന്ന് നൂയോര്‍ക്കില്‍ അനേകം പേര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നു. എന്നാല്‍ പാലും തേനും ഒഴുകുന്ന ഭൂമിയില്‍ സുഖകരമായ ഒരു ജീവിതം നയിക്കുന്നതിനെക്കാള്‍ മനുഷ്യര്‍ പണത്തിന്റെ പിറകെ പരക്കം പാച്ചില്‍ നടത്തുമ്പോള്‍ ആ ഭൂമി പോലും ലജ്‌ജിച്ച തല താഴ്‌ത്തുന്നു എന്ന് കവി കാണുന്നുണ്ട്. പ്രവാസഭൂമിയില്‍ അതിഥികളും ആഥിതേയരും തമ്മില്‍ ആര്‍ ആരെ ചൂഷണം ചെയ്യാം എന്നാലോചിക്കുന്നു. പണത്തിന്റെ പിറകെ പോകുന്നവര്‍ തമ്മിലുള്ള കിടമത്സരത്തിന്റെ കഥ.
മുടിനാരിഴ കീറി ഓരൊര്‍ത്തരും അവരവരുടെ തെറ്റുകളെ കുറവുകളെ വിസ്‌തരിക്കുന്നു. എന്നാല്‍ ഇതെല്ലാം വിഫലമാണെന്ന് തിരിച്ചറിവുണ്ടാകുമ്പോള്‍ ശാന്തരാകുന്നു. അതിഥികളില്‍ തന്നെ രണ്ട് തരമുണ്ട്. ഒന്നു മുന്നോക്കം നോക്കിയിരിക്കുന്നവര്‍, രണ്ട് പിന്നോക്കം തിരിഞ്ഞ് നോക്കുന്നവര്‍. പിന്നോക്കം തിരിഞ്ഞ് നോക്കുന്നവരെ മലയാളികളോട് ഉപമിക്കാം. അവര്‍ പിറന്ന നാടിനേയും പ്രിയപ്പെട്ടവരേയും ഓര്‍ത്തിരിക്കുന്നു.. മുന്നോക്കം നോക്കുന്നവര്‍ കുടിയേറിയ നാട് സ്വന്തം നാടായി കണ്ടു അവിടെ ജീവിതം ഉറപ്പിക്കുന്നു, ഇത്രയും പറഞ്ഞത് കവിതയിലെ ഒരു ആശയം വിശദമാക്കാനാണ്.
ഇതില്‍ കവി പറയുന്നു ആതിഥേയന്‍ ഒരു യുവ തരുണനായി നില്‍ക്കുന്നു, ഗര്‍ഭധാരണവും, ഭ്രൂണത്തിന്റെ വളര്‍ച്ചയും, പ്രസവവും, ബാലപീഡകളും ഒന്നുമറിയാതെ. (The host is endowed with a fully developed thatched human frame) കുടിയേറ്റക്കാര്‍ വന്ന് ചേരുന്ന രാജ്യത്തിനു അവരിലൂടെ പുരോഗതിയുണ്ടാകുക സാധാരണയാണ്. പല രാജ്യങ്ങളും മറ്റു രാജ്യങ്ങളില്‍ നിന്നും ഒരൊ വിഷയത്തിലും വിദഗ്‌ദ്ധരായവരെ കൊണ്ടുവരുന്നു. എന്നാല്‍ പലപ്പോഴും അവരുടെ സേവനങ്ങളുടെ മഹത്വത്തെ മറന്ന് കൊണ്ട് അവര്‍ക്ക് വന്നു ചേരുന്ന നാട്ടില്‍ കിട്ടുന്ന സൗഭാഗ്യങ്ങളെപ്പറ്റി പറയാനുള്ള ഒരു പ്രവണതയാണു നമ്മള്‍ കാണുക. എങ്ങനെയാണ് ഒരു കുടിയേറ്റ രാജ്യം സമ്പന്നതയും സ്വയം പര്യാപ്‌തതയും കൈ വരിക്കുന്നത്. എത്രയോ മനുഷ്യരുടെ എത്രയോ കാലത്തെ പരിശ്രമം അതിന്റെ പിന്നിലുണ്ടാകും. അത്‌കൊണ്ട് കവി പറയുന്നു അതിഥികള്‍ വരുമ്പോള്‍ അവര്‍ക്ക് മനസ്സില്‍ സന്തോഷം ഉണ്ടാകുന്ന വിധം പെരുമാറുക. കാരണം അവരില്‍ നിന്നും കിട്ടിയ/കിട്ടാന്‍ പോകുന്ന ആനുകൂല്യങ്ങള്‍ അളവറ്റതാകാം. (...but sure to impress the guest of the great favors received in return) ഈ ഒരാശയം വ്യത്യസ്‌ഥവും മുന്‍ധാരണകളുടെ മൂടുപടം തുറക്കുന്നതുമാണ്.് അതുകൊണ്ട്. കുടിയേറ്റത്തെക്കുറിച്ച്‌് നമ്മള്‍ വായിക്കുന്ന രചനകളില്‍ നിന്നും ഡോക്‌ടര്‍ ജോയ് ടി കുഞ്ഞാപ്പുവിന്റെ കവിത ഒരു പ്രത്യേക തലം പൂണ്ട് നില്‍ക്കുന്നു. |
|

പത്രമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ചൂടൂള്ള വാര്‍ത്തയാണിത് അതിനെപ്പറ്റി വിലപിക്കുന്നവരോ,ഏറേപേര്‍! ഇതു കണ്ടിട്ടു തോന്നുത്, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മുളച്ചു പൊങ്ങിയതാണ്, ഈ ക്രൂരകൃത്യമെന്ന്! എന്നാല്‍ മനുഷ്യരാശിയുടെ ആരംഭം മുതല്‍ ഇന്നുവരെ ഇതു നിലനില്‍ക്കുന്നു എന്നതല്ലേ ഇതിന്റെ നിജസ്ഥിതി!
മനുഷ്യന്‍, വിവേകമുള്ള മൃഗമാണന്ന്, നാം ഉരുവിട്ടു കൊണ്ടിരിക്കുന്നു. സൃഷ്‌ടിയില്‍ തന്നെ പകുതി പിശാചും, പകുതി ദൈവവും തന്നെ, യഥാര്‍ത്ഥ മനുഷ്യന്‍! അതുകൊണ്ടു തന്നെയാണല്ലോ, ശ്രീ യേശുക്രിസ്‌തു, മഗ്‌ദലനായിലെ തെരുവുവേശ്യയായ മറിയത്തെ യഹൂദന്മാരുടെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലുന്നതിനെ വിലക്കി, ഇപ്രകാരം അരുളിയത്, `നിങ്ങളില്‍ പാപമിലഹാത്തവര്‍ കല്ലെറിയട്ടെ' എന്ന്.
അതു കൊണ്ട് എല്ലാവരും ഇത്തരം പാപികളാണന്ന്, വിവക്ഷയില്ല.! കള്ളുകുടിക്കാത്തവനും, പെണ്ണുപിടിക്കാത്തവനും,പാപി അല്ല അല്ല എന്നത് തെറ്റിദ്ധാരണ തന്നെ! അവരേക്കാള്‍ എതയോകഷ്‌ടം! പരദൂഷണം പറയുന്നവരും,പരപ്രേരണ നടത്തി മറ്റുള്ളവരെ വിധിക്കുകയും, ശിക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും, ചെയുന്നവര്‍! അത്തരം വഞ്ചനകള്‍ ലാഘവമായി എടുത്ത് മറ്റുള്ളവരെ ക്രൂശിക്കാന്‍ തുടങ്ങുന്നവര്‍ അല്ലേ സമൂഹത്തിലെ യഥാര്‍ത്ഥ കുറ്റവാളികള്‍!
അപ്പോള്‍,ഇത്തരം പ്രശനങ്ങളെ രാഷ്‌ട്രീയവല്‍ക്കരിക്കാതെ,അതിന്‍െറ യഥാര്‍ത്ഥവശത്തെപ്പറ്റി ഒരു വിശകലനം നടത്തുന്നതായിരിക്കില്ലേ, ബുദ്ധിക്ക് അനുയോജ്യമായത്! വളരെ,ശ്രേഷ്‌ഠരായ രണ്ടുപേരെ ചൊല്ലിയുള്ള വിവാദം ഇന്നും ഇടക്കിടെ പൊങ്ങി വന്ന് അവരെഅപകീര്‍ത്തിപെടുത്തി കൊണ്ടിരിക്കുന്നു! ഇത് `രാഷട്രീയപ്രേരിതം' എന്നല്ലാതെ യുക്‌തിക്കു നിരക്കാത്തതു തന്നെ! പത്തും,പതിനഞ്ചും, വര്‍ഷങ്ങള്‍ക്കു മുമ്പ്, നടന്ന കാര്യങ്ങള്‍! അത് അതിന്‍െറവിധിയും എഴുതി തീര്‍പ്പും കല്‍പ്പിച്ച കാര്യങ്ങള്‍ വീണ്ടും `പാലഴിമഥനം' നടത്തുന്ന വ്യവസ്ഥിതി ലോകത്ത്, ഏത് ജനാധിപത്യ രാജ്യത്തിലുണ്ട് ഇന്ത്യയിലൊഴികെ!
ഇപ്പോള്‍ പണ്ടത്തേതില്‍ കൂടതല്‍ `ബലാല്‍സംഗവും കൂട്ടബലാല്‍സഘവും'കണ്ടേക്കാം! ആരാണിതിനുത്തരവാദികള്‍? നാം തന്നെ !നാം പടിഞ്ഞാറന്‍ സംസ്‌ക്കാരത്തിലേക്കുകുതിക്കുന്നു. നാം ഒന്ന് മനസിലാക്കുന്നത് നന്ന്! അവരുടെ ചീത്തവശങ്ങളെ തപ്പിയെടുത്ത്,നല്ല വശങ്ങളെ നാം തിരസ്‌ക്കരിക്കുന്നു. സ്വതന്ത്ര്യം ദുരുപയോഗപ്പെടുത്താനുള്ളതല്ല എന്ന ബോധ്യമാണ്,ഒരുവനെ ഉത്തമനാക്കുന്നത്.നന്മയും,തിന്മയും,നമ്മുടെ മുമ്പിലുണ്ട്. അതേപ്പറ്റിയുള്ള തിരിച്ചറിവാണ്,നമ്മെ യഥാര്‍ത്ഥമനുഷ്യരാക്കേണ്ടത് ബലാല്‍സംഗങ്ങള്‍, തീര്‍ച്ചയായും ക്രൂരവും, മൃഗീയവുമാണ്! എന്നാല്‍ വേശ്യവൃത്തിയോ, അല്ലെങ്കില്‍ പുരുഷനും, സ്‌ത്രീയും,പരസ്‌പരം അറിവോടും, സമ്മതത്തോടും വേഴ്‌ചയോ, മതപരമായി മ്ലഛമായിരിക്കാമെങ്കിലും,അവ നീതിയുടെ, നിയമത്തിന്റേയും ത്രാസില്‍ കുറ്റരഹിതമാണോ,അല്ലയോ, എന്നു തീരുമാനിക്കേണ്ടത്, ഒരോ വ്യക്‌തികളുടെയും, അവരുടെ വ്യക്‌തിത്വത്തിന്‍െറയും അവകാശവുമല്ലേ, അതുകൊണ്ട് സദാചാരബോധത്തെ പ്രീണിപ്പിക്കലല്ലാ, ഈ വാദം കൊണ്ട് കരുതുന്നത്, മറിച്ച് സാമാന്യബുദ്ധിയുടെ ഒരു ചന്താശകലം മാത്രം! നിങ്ങളെ ഏതു ഗണത്തില്‍ പെടുത്താനുള്ള അവകാശവും,നിങ്ങളില്‍ നിക്ഷിപ്‌തമായിരിക്കുന്നു. നിങ്ങളാണ്,നിങ്ങളുടെ വിധികര്‍ത്താവ്!
സൃഷ്‌ടിയില്‍,സ്‌ത്രീ ഒരു പുഷ്‌പ്പമാണ്! പുഷ്‌പ്പത്തെ മുള്ളിലും, കല്ലിലും,വീഴാതെ സംരക്ഷിക്കേണ്ടത്, സമൂഹത്തിന്‍െറ ശ്രേയസിനു അനിവാര്യമാണ്. എന്നാല്‍ അതിനുത്തരവാദിത്വപ്പെട്ടമാതാപിതാക്കള്‍ തന്നെ, പെണ്‍കുഞ്ഞുളെ കശക്കി എറിയുന്നത്, കലികാലത്തിന്‍െറ ലക്ഷണങ്ങള്‍ തന്നെ! മനുഷ്യന്‍, മൃഗത്തോള്‍ മൃഗമാകുന്നു ,എന്നതു സാക്ഷ്യപ്പെടുത്തുന്നു ഇതൊക്കെ പണ്ട്‌കുറവായിരിന്നിരിക്കണം!.ഇന്ന് പിടിവിട്ട സ്വാതന്ത്ര്യത്തിന്‍െറ മനോരാജ്യത്ത് ലക്ഷ്യമില്ലാതെ പായുന്ന ഇക്കൂട്ടരെ നിലക്കു നിര്‍ത്താന്‍ കാര്യമായ നിയമങ്ങള്‍ നിലവില്‍ വന്നിട്ടുണ്ടോ?
`ബലാല്‍സംഗത്തെപ്പറ്റിയും, കൂട്ടബലാല്‍സംഗത്തെപ്പറ്റിയും', ഒരു വസ്‌തുത കൂടിപറയട്ടെ. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ഒറ്റയ്‌ക്ക് രാത്രി അസമയത്ത് സ്‌ത്രീകളും, പെണ്‍കുട്ടികളും സഞ്ചരിക്കുന്നത്, നിവര്‍ത്തി ഉണ്ടങ്കില്‍ ഒഴിവാക്കാന്‍ ശ്രമിക്കാത്തവര്‍ക്ക് മനുഷ്യ ഹിംസ്രമ്യഗങ്ങളില്‍ നിന്ന് ആക്രമണം പ്രതീക്ഷിക്കാനുള്ളതേയുള്ളൂ, എത്ര ധൈര്യശാലി എങ്കിലും, കാരാട്ടക്കാരി എങ്കിലും നീതിന്യയായ വകുപ്പിന്‍െറ അനാസ്ഥ മറ്റൊരു കാരണം തന്നെ! ട്രെയിനിലും, മറ്റുപൊതുസ്ഥലങ്ങളിലും,സ്‌ത്രീകള്‍ക്കു കൂടുതല്‍ സരക്ഷണ നല്‍ക്കുമെന്ന നയപ്രഖ്യാപനമല്ലാതെ,അത്‌പ്രാബല്യമാക്കി കൊണ്ടുവരാനുള്ള യഥാര്‍ത്ഥ ശ്രമം കേന്ദ്ര-സംസ്‌ഥാന ഗവണ്‍മെന്റുകള്‍, ശ്രമിക്കുമെങ്കില്‍, ഇത്തരം ക്രൂര അനാശാസ്യങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും,ആശ്വാസം കിട്ടുമെന്ന് പ്രതീക്ഷിക്കാം |
|