|
പ്രകോപനപരമായ പ്രസംഗവുമായി ഷംസീര്
കണ്ണൂര്: സൗകര്യം കിട്ടിയാല് പോലീസിനേയും തല്ലുമെന്ന് ഡി.വൈ.എഫ്.ഐ. നേതാവ് എ.എം.ഷംസീര്. പോലീസുകാരുടെ ഭാര്യമാരും കുട്ടികളും വീട്ടില് തനിച്ചാണെന്ന് അവര് ഓര്ക്കണമെന്നും ഷംസീര് പറഞ്ഞു. കയ്യൂര് സമരത്തില് പോലീസുകാരനായ സുബ്ബരായനുണ്ടായ ഗതി ഡി.വൈ.എസ്.പി സുകുമാരന് ഉണ്ടാകും. ക്യാമ്പില് പോലീസിന് ലഭിക്കുന്ന സുരക്ഷ വീട്ടിലില്ലെന്ന് ഓര്ത്താല് നല്ലതാണെന്നും ഷംസീര് വെല്ലുവിളിച്ചു. കണ്ണൂരില് ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച എസ്.പി.ഓഫീസ് മാര്ച്ചില് സംസാരിക്കവേയാണ് ഷംസീര് പ്രകോപനപരമായി സംസാരിച്ചത്. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എം.സ്വരാജാണ് മാര്ച്ച് ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷമായിരുന്നു ഷംസീറിന്റെ പ്രസംഗം. മാര്ച്ച് അവസാനിപ്പിച്ച് മടങ്ങുകയായിരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്ത്തകര് ചില മാധ്യമപ്രവര്ത്തകര്ക്ക് നേരെ കയ്യേറ്റവും നടത്തി. |















