.
.

പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ തീരുമാനിച്ചിട്ടില്ല: മാണി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്താന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി നിയമസഭയെ അറിയിച്ചു. യുവജന സംഘടനകളുമായി ആലോചിച്ച് മാത്രമെ തീരുമാനം എടുക്കൂ. യുവജനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണ്. എല്ലാ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്തശേഷമെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കൂവെന്നും മന്ത്രി പറഞ്ഞു.

പെന്‍ഷന്‍ പ്രായം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തൊഴില്‍ രഹിതരുടെ ആശങ്ക സര്‍ക്കാര്‍ മനസിലാക്കണമെന്ന് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനു പകരം വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ തീരുമാനിച്ചിട്ടില്ല: മാണി
 
Hosting: Ilimitada Hosting Chile VPS