.
.

ബ്രിജീറ്റ്‌ ജോര്‍ജ്‌ ഫൊക്കാന മലയാളി മങ്ക

 

ഹ്യൂസ്റ്റണ്‍: ഫൊക്കാനയുടെ ഹ്യൂസ്റ്റണില്‍ വെച്ച്‌ നടന്ന പതിനഞ്ചാമത്‌ അന്താരാഷ്‌ട്ര കണ്‍വെന്‍ഷനില്‍ നടത്തിയ മലയാളി മങ്ക മത്സരത്തില്‍ ഷിക്കാഗോയില്‍ നിന്നുള്ള ബ്രിജീറ്റ്‌ ജോര്‍ജ്‌ മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിച്ചേര്‍ന്ന പത്തില്‍പ്പരം മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ്‌ ബ്രിജീറ്റ്‌ ഈ നേട്ടം കൈവരിച്ചത്‌.

ഡാലസില്‍ നിന്നുള്ള ഷൈനി ഫിലിപ്പ്‌ ഫസ്റ്റ്‌ റണ്ണര്‍ അപ്പായും, ഹ്യൂസ്റ്റണില്‍ നിന്നുള്ള ഷീലാ ചാക്കോ സെക്കന്‍ഡ്‌ റണ്ണര്‍ അപ്പുമായി.  സാരി റൗണ്ട്‌, ടാലന്റ്‌ റൗണ്ട്‌, ട്രഡീഷണല്‍ റൗണ്ട്‌ എന്നീ ഇനങ്ങളില്‍ വ്യക്തിത്വം, ആശയവിനിമയം, ബുദ്ധിസാമര്‍ത്ഥ്യം, ഭംഗി എന്നിവയെ അടിസ്ഥാനമാക്കി പ്രീതാ നമ്പ്യാര്‍, സനില്‍ ഗോപിനാഥ്‌, പൊന്നു പിള്ള എന്നുവര്‍ അടങ്ങിയ നാലംഗ ജൂറിയാണ്‌ വിധി നിര്‍ണ്ണയിച്ചത്‌.

ഫിസിക്കല്‍ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ബ്രിജിറ്റ്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം, റിഹാബിലിറ്റേഷന്‍ അസോസിയേഷന്റെ (ആര്‍പ്‌കോ) ജനറല്‍ സെക്രട്ടറി, ഫൊക്കാനാ റീജിയണല്‍ ജോയിന്റ്‌ സെക്രട്ടറി, മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഡെസ്‌പ്ലെയിന്‍സ്‌ വാര്‍ഡ്‌ പ്രസിഡന്റ്‌ തുടങ്ങി കലാ-സാംസ്‌കാരിക ആത്മീയ തലങ്ങളില്‍ സജീവ പ്രവര്‍ത്തകയാണ്‌. സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ പാട്ട്‌, ഡാന്‍സ്‌, കഥാപ്രസംഗം എന്നീ ഇനങ്ങളില്‍ അനേകം സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ബ്രജിറ്റ്‌ കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ ബര്‍ക്കുമാന്‍സിന്റേയും മേരിയമ്മയുടേയും പുത്രിയും, ഏറ്റുമാനൂര്‍ കട്ടാത്തേല്‍ സെബാസ്റ്റ്യന്‍ ജോര്‍ജ്‌ (സിപിഎ)യുടെ ഭാര്യയുമാണ്‌. ജോഷ്വയും ജെസ്സീക്കയുമാണ്‌ മക്കള്‍.

ബ്രിജീറ്റ്‌ ജോര്‍ജ്‌ ഫൊക്കാന മലയാളി മങ്ക
 
Hosting: Ilimitada Hosting Chile VPS