.
.

കുഞ്ഞാറ്റയുടെ സംരക്ഷണം: കോടതിയില്‍ നാടകീയരംഗങ്ങള്‍

കൊച്ചി: താരദമ്പതികളായിരുന്ന ഉര്‍വശിയും മനോജ് കെ. ജയനും മകള്‍ കുഞ്ഞാറ്റയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കുടുംബകോടതിയിലെത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍. ഉര്‍വശി മദ്യലഹരിയിലായിരുന്നെന്ന് മനോജ് പറഞ്ഞു. അമ്മയ്‌ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കുഞ്ഞാറ്റ കുടുംബകോടതിയെ അറിയിച്ചു. കുട്ടിയെ തല്‍ക്കാലം മനോജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു.

രാവിലെ 10 മണിയോടെയാണ് മനോജും കുഞ്ഞാറ്റയും കൊച്ചിയിലെ കുടുംബകോടതിയിലെത്തിയത്. ഇന്ന് വൈകിട്ടു നാലര വരെ കുട്ടിയെ ഉര്‍വശിക്കു വിട്ടുകൊടുക്കാന്‍ കോടതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കുട്ടിയെ ഏറ്റുവാങ്ങാന്‍ പതിനൊന്നുമണിയോടെ ഉര്‍വശി കോടതിയിലെത്തി. എന്നാല്‍ ഉര്‍വശി മദ്യലഹരിയിലാണന്നുകണ്ട മനോജ് ഇക്കാര്യം കൗണ്‍സിലറുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് കോടതിമുറിയില്‍ കയറിയതോടെ ഉര്‍വശി ബഹളം തുടങ്ങി. ഒടുവില്‍ തനിക്ക് ആരെയും വേണ്ടന്ന് പറഞ്ഞ് ഉര്‍വശി പുറത്തിറങ്ങുകയായിരുന്നു.

അമ്മയ്‌ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലന്ന് കുഞ്ഞാറ്റ കോടതിയെ അറിയിച്ചതായി മനോജ് പറഞ്ഞു. ഉര്‍വശിയുടെ നില ശരിയല്ലന്ന് കോടതിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ ഭാവിയെക്കരുതി കുട്ടിയെ പൂര്‍ണമായും തനിക്കുവിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മനോജ് കെ. ജയന്‍ അറിയിച്ചു.

കുഞ്ഞാറ്റയുടെ സംരക്ഷണം: കോടതിയില്‍ നാടകീയരംഗങ്ങള്‍
 
Hosting: Ilimitada Hosting Chile VPS