.
.

ഡാന്‍സിങ് ഡെത്ത്: പശുപതി നായകന്‍

ഒരു മണിക്കൂറില്‍ ലോകത്ത് 4791 ഭ്രൂണഹത്യകള്‍ നടക്കുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എച്ച്.ഒ). പുറത്തുവിട്ട കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഭ്രൂണഹത്യ മുഖ്യ പ്രമേയമാക്കി മലയാളത്തിലൊരുങ്ങുന്ന ക്രൈം ത്രില്ലറാണ് 'ഡാന്‍സിങ് ഡെത്ത്'. റിയല്‍ സൗണ്ടിനും റിയല്‍ ലൈഫിനും പ്രാധാന്യം നല്‍കുന്ന ഡാന്‍സിങ് ഡെത്തില്‍ തമിഴ് നടന്‍ പശുപതിയാണ് നായകന്‍. നഗരത്തില്‍ നടക്കുന്ന തുടര്‍ കൊലപാതകമന്വേഷിച്ചെത്തുന്ന പോലീസ് എസ്പി സാമുവല്‍ എന്ന കഥാപാത്രത്തെയാണ് പശുപതി അവതരിപ്പിക്കുന്നത്.

ഒരു കോടിക്കുമുകളില്‍ വിലവരുന്ന റെഡ് എപ്പിക്ക് ക്യാമറയിലാണ് ചിത്രം പകര്‍ത്തുന്നത്. അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ വിന്റ് ഇന്‍സ്ട്രുമെന്റുകളാണ് പശ്ചാത്തല സംഗീതത്തിനുപയോഗിക്കുന്നത്. യു ട്യൂബില്‍ റിലീസ് ചെയ്ത ഗ്രീക്ക് സോങ്ങിന്റെ അകമ്പടിയിലുള്ള പ്രിവ്യൂ ഇതിനോടകം ഹിറ്റായി മാറി.'ദി ലാസ്റ്റ് വിഷന്‍' ഒരുക്കിയ സാജന്‍ കുര്യനാണ് ചിത്രത്തിന്റെ സംവിധായകന്‍, മേക്കപ്പ്-ഇഫക്ട് ഡെര്‍ട്ടിഹാന്റ്‌സ്, സംഗീതം - മുഹമ്മദലി, വസ്ത്രാലങ്കാരം - സമീറ സനീഷ്, ലൈവ് സൗണ്ട് -ഗണേഷ് കെ. മാരാര്‍, ആര്‍ട്ട് - വൈശാഖ് മധു.

ഡാന്‍സിങ് ഡെത്ത്: പശുപതി നായകന്‍
 
Hosting: Ilimitada Hosting Chile VPS