|
ടെറന്‍സണ്‍ തോമസിന് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ പിന്തുണ
ന്യൂയോര്‍ക്ക്: ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്ന ടെറന്‍സണ്‍ തോമസിനും നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്ന കെ.കെ. ജോണ്‍സണും വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ന്യൂറോഷലില്‍ വച്ചു നടന്ന അസ്സോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അസ്സോസിയേഷന്‍ പ്രസിഡന്റും വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണറുമായ തോമസ് കോശിയാണ് പ്രഖ്യാപനം നടത്തിയത്. നേതൃത്വപാടവം കൊണ്ടും പ്രവര്‍ത്തന പാരമ്പര്യം കൊണ്ടും കഴിവു തെളിയിച്ചിട്ടുള്ള ടെറന്‍സണ്‍ തോമസ് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും അനുയോജ്യനാണെന്ന് തോമസ് കോശി പറഞ്ഞു. ഡബ്ലിയു.എം.എ.യുടെ മുന്‍ പ്രസിഡന്റു കൂടിയായ ടെറന്‍സണ്‍ തോമസ് ഫൊക്കാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അസ്സോസിയേഷനു മാത്രമല്ല, ന്യൂയോര്‍ക്ക് റീജിയനു തന്നെ അഭിമാനകരമായിരിക്കുമെന്ന് എക്‌സി. കമ്മിറ്റി വിലയിരുത്തി.തനിക്കു നല്കുന്ന അകമഴിഞ്ഞ പിന്തുണയ്ക്കും സ്‌നേഹത്തിനും ടെറന്‍സണ്‍ നന്ദി പറഞ്ഞു.
ടെറന്‍സണ്‍ തോമസ്
തോമസ് കോശി |

















