|
ഫോക്കാന കണ്വെന്ഷന്: ഹ്യൂസ്റ്റണ് നഗരം ഒരുങ്ങി
ഹൂസ്റ്റണ് : ജൂണ് 30 മുതല് ജൂലൈ 3 വരെ ഹൂസ്റ്റണ് ക്രൗണ് പ്ലാസ്സ ഹോട്ടലില് (അനന്തപുരി) നടക്കുന്ന ഫോക്കാന കണ്വെന്ഷന് എല്ലാം കൊണ്ടും പുതുമ നിറഞ്ഞതും, യുവ ജനങ്ങള്ക്ക് കൂടുതല് പ്രാധാന്യം നല്കുന്നതുമായിരിക്കും. മജീഷ്യന് മുതുകാട്, കോട്ടയം നസ്സീര്, കെ.എസ്. പ്രസാദ് എന്നിവരുടെ ഗ്രൂപ്പുകള്, പ്രാദേശിക കലാകാരന്മാര് തുടങ്ങിയവര് അവതരിയ്പ്പിയ്ക്കുന്ന കലാ പരിപാടികള്, ചെണ്ട മേള മത്സരം, യൂത്ത് പ്രോഗ്രാം തുടങ്ങിയ പരിപാടികള് ഇപ്പ്രാവശ്യത്ത്തിലെ പ്രത്യേകതകളാണെന്നു കണ്വെന്ഷന് ചെയര്മാനായ എബ്രഹാം ഈപ്പന് പറഞ്ഞു. മന്ത്രിമാരായ വയലാര് രവി, കെ.വി. തോമസ്, ഇ.അഹമ്മദ് എന്നിവരും രമേശ് ചെന്നിത്തല, പി.ജെ. കുരിയന്, ഡോ.അലക്സാണ്ടര് കാരയ്ക്കല് തുടങ്ങിയവരും കണ് വെന്ഷനില് പങ്കെടുക്കും എന്ന് ഫോക്കാന പ്രസിഡന്റ് ജി.കെ.പിള്ള അറിയിച്ചു. കണ്വെന്ഷന് നഗരിയെ അനന്തപുരിയാക്കുന്നാതിന്റെ പണികള്പുരോഗമിച്ചു കൊണ്ടിരിക്കുന്നു എന്നും അതിനായി തിരുവല്ല ബേബിയുടെ നെത്ര്വത്ത്തില് ഒരു പ്രഗല്ഭ ടീം പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു എന്നും ശ്രീ പിള്ളപറഞ്ഞു.
ഫോക്കാന കണ്വെന്ഷനി ല് കലാമത്സരങ്ങളില് പങ്കെടുക്കുന്നതിനായി പേരുകള് റെജിസ്റ്റര് ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ് 20 നു 5 മണി യാണെന്നും, അതിനു ശേഷം വരുന്ന പേരുകള് യാതൊരു കാരണവശാലും സ്വീകരിയ്ക്കുന്നതല്ലെന്നും കണ്വീനര് അനില് ആറന്മുള അറിയിച്ചു.

|