.
.

പാക് വ്യോമസേനാതാവളത്തില്‍ തീവ്രവാദി ആക്രമണം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ വ്യോമസേനാതാവളത്തിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ യുദ്ധവിമാനം തകര്‍ന്നു. കനത്ത ഏറ്റുമുട്ടലില്‍ നിരവധി സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റതായും ആറ് തീവ്രവാദികള്‍ മരിച്ചതായും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ അറ്റോക്ക് ജില്ലയിലെ കര്‍മ്മ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയത്.

ചെക്ക് പോസ്റ്റില്‍ ഗ്രനേഡ് എറിഞ്ഞശേഷം കനത്ത വെടിവെപ്പും തീവ്രവാദികള്‍ നടത്തിയതായി കേണല്‍ അതീഖ് വാര്‍ത്താലേഖകരോട് പറഞ്ഞു. ആക്രമണ സമയത്ത് വ്യോമതാവളത്തില്‍ 30ഓളം യുദ്ധവിമാനങ്ങളുണ്ടായിരുന്നു. പാകിസ്താന്റെ പ്രധാന യുദ്ധവിമാനമായ ജഎഫ് 17ന്റെ അറ്റകുറ്റപ്പണികളും ഇവിടെയാണ് നടക്കുന്നത്.

പാക് വ്യോമസേനാതാവളത്തില്‍ തീവ്രവാദി ആക്രമണം
 
Hosting: Ilimitada Hosting Chile VPS