|
ഇന്ത്യന്‍ സൈനികര്‍ക്കായി അതിര്‍ത്തിയില്‍ തുരങ്കനിര്‍മ്മാണം
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനികനീക്കം ദ്രുതഗതിയിലാക്കാന്‍ ഇന്ത്യന്‍ സൈന്യം ടണലുകള്‍ നിര്‍മ്മിക്കുന്നു. ഇന്ത്യാ പാക് അതിര്‍ത്തിയിലും ഇന്ത്യാ ചൈന അതിര്‍ത്തിയിലുമായി 18 തുരങ്കങ്ങളാണ് നിര്‍മ്മിക്കുന്നത്. ആളില്ലാ വിമാനങ്ങളില്‍ നിന്നും ചാരഉപഗ്രഹങ്ങളില്‍ നിന്നം മിസൈലുകള്‍ ഒളിപ്പിക്കാനുള്ള ബങ്കറുകളും തുരങ്കങ്ങളിലുണ്ടാകും. ഇതില്‍ ഏഴെണ്ണത്തിന്റെ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജമ്മുകശ്മീരിലെ റോഹ്താങ് പാസിനു കീഴിലായി ഒരു തുരങ്കത്തിന്റെ നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്. 8.82 കിലോമീറ്റര്‍ നീളത്തില്‍ കുതിരലാടത്തിന്റെ ആകൃതിയിലാണ് ഇത് നിര്‍മ്മിക്കുന്നത്. 2015 ഫെബ്രുവരിയ്ക്കുമുമ്പായി നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ തുരങ്കനിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്. ജമ്മുകശ്മീരിലെ സോസില, സി മോര്‍, റസ്ധാന്‍ പാസ്, ശാധനാ പാസ്, തെങ് (സിക്കിം), ബലിപര-തവാങ് മേഖല (അരുണാചല്‍ പ്രദേശ്) എന്നിവടങ്ങളിലും തുരങ്കനിര്‍മ്മാണത്തിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. |
















