.
.

കോഴിക്കോട് രണ്ടാം ഗേറ്റിനടുത്ത് വന്‍ തീപ്പിടിത്തം

കോഴിക്കോട്: രണ്ടാം ഗേറ്റിനടുത്ത് മാതൃഭൂമിക്ക് സമീപം റഹ്മത്ത് ഹോട്ടലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 1.45- ഓടെ തീ പിടിച്ചു. നാല്‌നില കെട്ടിടത്തിന്റെ ഉയരത്തില്‍ തീ ഉയര്‍ന്നു. സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് പുലര്‍ച്ചെയോടെ തീയണച്ചു.

ഹോട്ടല്‍ തൊഴിലാളികള്‍ കിടന്നുറങ്ങുന്ന മുറിക്ക് സമീപം അടുക്കളയ്ക്കടുത്താണ് തീ പടര്‍ന്നത്. കാരണം അറിവായിട്ടില്ല.നാട്ടുകാരും പോലീസും ചേര്‍ന്ന് തൊഴിലാളികളെ പുറത്തേക്ക് എത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഹോട്ടലിന് തൊട്ടടുത്ത് റെയില്‍വേ ട്രാക്കിന് സമീപത്തുള്ള വീടുകളിലെ താമസക്കാരെ പോലീസ് ഒഴിപ്പിച്ചു. ഹോട്ടലിന് തൊട്ടടുത്തുള്ള ഇരുപതോളം കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ഇതിനടുത്താണ് റെയില്‍വേ ഗേറ്റ്മാന്റെ കാബിന്‍. പെരുന്നാള്‍ പ്രമാണിച്ച് ഹോട്ടല്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ അടുക്കളയില്‍ നിന്ന് തീപടരാനുള്ള സാധ്യതയില്ലെന്ന് വിലയിരുത്തുന്നു.

കോഴിക്കോട് രണ്ടാം ഗേറ്റിനടുത്ത് വന്‍ തീപ്പിടിത്തം
 
Hosting: Ilimitada Hosting Chile VPS