|
വൈദ്യുതി നിലച്ചു: ഉത്തരേന്ത്യ ഇരുട്ടില്‍: മെട്രോ സര്‍വീസ് മുടങ്ങി
ന്യൂഡല്‍ഹി: വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഉത്തരേന്ത്യയിലെ ഏഴ് സംസ്ഥാനങ്ങള്‍ ഇരുട്ടില്‍. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍, യു.പി, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് പുലര്‍ച്ചെ രണ്ട് മണിയോടെ വൈദ്യുതി ബന്ധം തകരാറിലായത്. ഡല്‍ഹി മെട്രോ സര്‍വീസുകളും താറുമാറായി. ദിവസേന 18 ലക്ഷം പേര്‍ ആശ്രയിക്കുന്ന ഡല്‍ഹി മെട്രോ സര്‍വീസുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. 25 ശതമാനം ട്രെയിന്‍ സര്‍വീസുകള്‍ എട്ട് മണിയോടെ ഓടിത്തുടങ്ങി. വടക്കന്‍ റെയിവേയില്‍ 40 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഉത്തരമേഖല ഗ്രീഡില്‍ ആഗ്രയ്ക്ക് സമീപമാണ് തകരാര്‍ സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നരമണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ മാത്രമേ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനാകൂവെന്ന് ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. എന്നാല്‍ വൈദ്യുതി ബന്ധം സാധാരണ നിലയിലാകാന്‍ നാല് മണിക്കൂറെങ്കിലുമെടുക്കുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 2001 ജനവരിക്ക് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വൈദ്യുതി തകരാറാണിത്. |















