|
കുരിയാക്കോസ് തരിയന്‍ ഫൊക്കാന ഓഡിറ്റര്‍ ന്യൂയോര്‍ക്ക് : 2012-14 ഫൊക്കാന കണ്‍വന്‍ഷന്റെ ഓഡിറ്ററായി ന്യൂയോര്‍ക്കില്‍ നിന്നുള്ള കുരിയാക്കോസ് തരിയനെ തെരഞ്ഞെടുത്തു. 2010-12ലെ ഓഡിറ്ററാണ് അദ്ദേഹം. ഹഡ്‌സന്‍വാലി മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റും, ഫൊക്കാനയുടെ കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളിലെ കണ്‍വന്‍ഷനുകളില്‍ വിവിധ കമ്മിറ്റികളുടെ ചെയര്‍പെഴ്‌സണ്‍, കണ്‍വീനര്‍, കോ-ഓര്‍ഡിനേറ്റര്‍ എന്നീ സ്ഥാനങ്ങളില്‍ അദ്ദേഹം തന്റെ വ്യക്തിപാടവം തെളിയിച്ചിട്ടുണ്ട്. നൈജീരിയ, ജലിംഗോ, അബുജ, സെന്‍ട്രല്‍ കോംഗോ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ഔദ്യോഗികാവശ്യാര്‍ത്ഥം യാത്ര ചെയ്ത് ഓഡിറ്റിംഗ് നടത്തി മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ സ്ഥാനലബ്ധിയില്‍ ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ അനുമോദിച്ചു. കുരിയാക്കോസ് തരിയന്റെ സേവനം ഫൊക്കാനയ്ക്ക് എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് പ്രസിഡന്റ് അഗസ്റ്റിന്‍ പോള്‍, സെക്രട്ടറി ലൈസി അലക്‌സ്, ട്രഷറര്‍ തോമസ് ഏലിയാസ്, ചെയര്‍മാന്‍ ടോം നൈനാന്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മത്തായി ദാസ്, കേരള ജ്യോതി ചീഫ് എഡിറ്റര്‍ ജയിംസ് ഇളാംപുരയിടത്തില്‍ എന്നിവര്‍ പ്രസ്താവിച്ചു.
|
















