ORBITURY
കെ.പി. പോത്തന്‍ നിര്യാതനായി --- February 22nd, 2012

തിരുമേനി: കണ്ണൂര്‍ തിരുമേനി കുന്നത്ത് കെ.പി. പോത്തന്‍ (100) നിര്യാതനായി. തിരുവല്ല തുരുത്തിക്കാട്ട് നിന്നും 1957-ല്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളാണ്. തിരുമേനി മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സ്ഥാപക നേതാവും സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അത്യുത്സാഹിയുമായിരുന്നു. ഭാര്യ: പരേതയായ മേരി പോത്തന്‍ വെണ്ണിക്കുളം വേണാട്ട്. മക്കള്‍ : ബേബി, അമ്മിണി, കുഞ്ഞമ്മ, ജോസ് (ഹൂസ്റ്റണ്‍ ), എത്സി. മരുമക്കള്‍ : ജാന്‍സി, തോമസ്, ജോണി, ആനി (ഹൂസ്റ്റണ്‍ ), ബെന്നി. സംസ്‌കാരം പിന്നീട്.

___________________________________________________________________________________________________________________________
ORBITURY
ഡോ. ജോസഫ് പോള്‍സണ്‍ അന്തരിച്ചു--- February 22nd, 2012

ന്യൂയോര്‍ക്ക്: പ്രശസ്ത സാഹിത്യകാരനും ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളുമായ ഡോ. പ്രൊഫ. ജോസഫ് പോള്‍സണ്‍ (85) നാട്ടില്‍ അന്തരിച്ചു. തൊടുപുഴക്കടുത്ത് പനങ്കര നെടുംതടത്തില്‍ കുടുംബാംഗമാണ്. നെഞ്ചുവേദനയെ തുട ര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് അന്ത്യം. ഭാര്യ ഡോ. ആനി പോള്‍സണ്‍ ഏതാനും മാസം മുമ്പാണ് മരിച്ചത്. പൊളിറ്റിക്‌സില്‍ മാസ്‌റ്റേഴ്‌സും ലൈബ്രറി സയന്‍സില്‍ ബിരുദവും നേടി തിരുവനന്തപു രം മെഡിക്കല്‍ കോളജ്, യൂണിവേഴ്‌സിറ്റി കോളജ്, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ലൈബ്രേറിയനായി പ്രവര്‍ത്തിച്ചു. അമേരിക്കയിലെത്തിയ ശേഷം സിനിമാറ്റിക്

___________________________________________________________________________________________________________________________
ORBITURY
ഡാനിയേല്‍ ചാക്കോ നിര്യാതനായി--- February 20th, 2012

ഡാളസ്‌: ഡാനിയേല്‍ ചാക്കോ കൊച്ചുനെല്ലത്ത്‌ (76) സ്വവസതിയില്‍ നിര്യാതനായി. പിടവൂര്‍ (പത്തനാപുരം) അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ചര്‍ച്ചിലും, ന്യൂയോര്‍ക്ക്‌ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ചര്‍ച്ചിലും അംഗവും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ആത്മീയശുശ്രൂഷകനും ആയിരുന്നു പരേതന്‍. ന്യൂയോര്‍ക്ക്‌ സിറ്റി ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: അന്നാമ്മ. മക്കള്‍: ഷീലു (ന്യൂജേഴ്‌സി), ഷിബു (ഡാളസ്‌), ഷീനു (ന്യൂയോര്‍ക്ക്‌), സൂസന്‍ (ന്യൂയോര്‍ക്ക്‌). മരുമക്കള്‍: സാം (ന്യൂജേഴ്‌സി), സണ്ണി ജോര്‍ജ്‌ (ഡാളസ്‌), സജി തട്ടയില്‍ (ന്യൂയോര്‍ക്ക്‌). കൊച്ചുമക്കള്‍: എമിലി,

___________________________________________________________________________________________________________________________
ORBITURY
പെണ്ണമ്മ ചാക്കോ നിര്യാതയായി --- February 17th, 2012

ചേര്‍ത്തല: ചേര്‍ത്തല ചാരമംഗലം ഇടവകാംഗമായ പരേതനായ ഉതുപ്പ്‌ ചാക്കോ പുത്തന്‍പറമ്പിലിന്റെ ഭാര്യ പെണ്ണമ്മ ചാക്കോ നിര്യാതയായി. കണിച്ചികുളങ്ങര കറുകപ്പറമ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: എല്‍സമ്മ മാത്യു കൊല്ലലപ്പാറ, കിടങ്ങൂര്‍ (ന്യൂയോര്‍ക്ക്‌), മേഴ്‌സി റോയി കുറ്റുങ്കല്‍ കരിങ്കുന്നം, ന്യൂയോര്‍ക്ക്‌, മിനി റെജി ഉഴുങ്ങാലില്‍, ഒടയംചാല്‍ (ന്യൂയോര്‍ക്ക്‌), പരേതയായ ഷിനീ ചാക്കോ, ബിനു ചാക്കോ ചാരമംഗലം (ന്യൂയോര്‍ക്ക്‌). ഫെബ്രുവരി 18 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ചാരമംഗലം ഡി.സി.എം. പള്ളിയില്‍ സംസ്‌കാരം നടത്തും. സാബു തടിപ്പുഴ

___________________________________________________________________________________________________________________________
ORBITURY
റവ. പി. ഡി.മാമ്മന്‍ നിര്യാതനായി--- February 14th, 2012

തിരുവല്ല: മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനും, സുവിശേഷ പ്രസംഗസംഘം മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.ഡി. മാമ്മന്‍ (81) നിര്യാതനായി. മാര്‍ത്തോമാ സഭാ ആത്മായ ട്രസ്റ്റി അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍, റവ. ഡോ. ഡാനിയേല്‍ മാമ്മന്‍ (വികാരി സെന്റ് തോമസ് ചര്‍ച്ച്, ചങ്ങനാശ്ശേരി), സൂസന്‍ വര്‍ക്കി, മറിയാം തോമസ്, ആനി എന്നിവര്‍ മക്കളാണ്. പരേതയായ സൂസന്‍ മാമ്മന്‍ ആണ് ഭാര്യ. സംസ്‌ക്കാരശുശ്രൂഷ ബുധനാഴ്ച(ഫെബ്രുവരി 15) 10മണിക്ക് സ്വവസതിയില്‍ നടക്കും. തുടര്‍ന്ന് സെന്റ് തോമസ് മാര്‍ത്തോമാ

___________________________________________________________________________________________________________________________
ORBITURY
കെ. കെ. ജോമോന്‍ നിര്യാതനായി--- February 14th, 2012

പ്രമുഖ അബ്കാരിയും ബിസിനസ്സുകാരനുമായ കോട്ടയം താഴത്തങ്ങാടി കല്ലിടിക്കല്‍ കെ. കെ. ജോമോന്‍ (51) നിര്യാതനായി. കോട്ടയം മണര്‍കാട് മൊണാര്‍ക്ക് ഹോട്ടലിന്റെ പാര്‍ട്ണറാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു വെളുപ്പിനെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് താഴത്തങ്ങാടി എടക്കാട്ട് പള്ളിസെമിത്തേരിയില്‍. ഭാര്യ ഉഴവൂര്‍ എടക്കോലി കവുന്നുംപാറയില്‍ കുടുംബാംഗം ആന്‍സി. മക്കള്‍ : ഷാരോണ്‍, ഷോണ്‍. ഫോണ്‍ : 9447118016 (ബിജു ജോണ്‍)

___________________________________________________________________________________________________________________________
ORBITURY
ത്രേസ്സ്യാകുട്ടി ഉമ്മന്‍ നിര്യാതയായി--- February 11th, 2012

മലപ്പളി: പരേതനായ മല്ലപ്പള്ളി, ആനിക്കാട് വാളക്കുഴി വി. ടി ഉമ്മന്‍ (ബേബിസാര്‍) ന്റെ സഹധര്‍മ്മിണി ത്രേസ്സ്യാകുട്ടി ഉമ്മന്‍ (85) കടവന്ത്രയില്‍ നിര്യാതയായി. ഡാലസിലുള്ള കുഴിയടി കെ . വി മാത്യുവിന്റെയും കെ വി തോമസിന്റെയും സഹോദരിയാണ് പരേത. ശവശംസ്കാര ശുശ്രൂഷാചടങ്ങുകള്‍ ആനിക്കാടിലുള്ള വസതിയില്‍ ഞായറാഴ്ച മൂന്നുമണിക്ക് ആരംഭിക്കുന്നതും സംസ്കാരം തുടര്‍ന്ന് ആനിക്കാട് ബെതലഹേം ചര്‍ച്ചില്‍ നടത്തുന്നതാണ്. തിരുവല്ല ആര്‍ച് ബിഷപ്പ് അബൂന്‍ തോമസ്‌ മാര്‍ കൂറിലോസ് പ്രാര്‍ഥനാശുശ്രൂഷാകളില്‍ പങ്കെടുക്കും.

___________________________________________________________________________________________________________________________
GREETINGS
ജോണ്‍സണ്‍ പുലിയോടില്‍ നിര്യാതനായി --- February 9th, 2012

ലൂയിസ് വില്ല(ഡാളസ്): റാന്നി കാരിയാംപ്ലാക്കല്‍ ജോണ്‍സണ്‍ (52 വയസ്സ്) ലൂയിസ് വില്ലയില്‍ നിര്യാതനായി. യു.എസ്സ്. പോസ്റ്റല്‍ ജീവനക്കാരനായിരുന്നു. വേക്ക് സര്‍വ്വീസ് ഫെബ്രുവരി 10 (വെള്ളി) വൈകീട്ട് 7 മുതല്‍ 9വരേയും , ഫ്യൂണറല്‍ സര്‍വ്വീസ് ഫെബ്രുവരി 11 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരേയും ഹെബ്രോല്‍ പാര്‍ക്ക് വേയിലുള്ള കരോള്‍ട്ടണ്‍ ചര്‍ച്ച് ഓഫ് നസറീനില്‍ നടക്കുന്നതാണ്. തുടര്‍ന്ന് മൃതദേഹം ഫ്രിസ്‌ക്കൊ ലിറ്റില്‍ ഈലം സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതാണ്. നോര്‍ത്ത് ഡാളസ് ബൈബിള്‍ ചാപ്പല്‍ അംഗമാണ്.

___________________________________________________________________________________________________________________________
ORBITURY
തെള്ളിയാമ്മേല്‍ ജോസഫ് നിര്യാതനായി--- February 8th, 2012

ന്യു യോര്‍ക്ക്: കൈരളി ടിവി ഡയറക്ടര്‍ ജോസ് കാടാപ്പുറത്തിന്റെ ഭാര്യ ജെസിയുടെ പിതാവ് ത്രുശൂര്‍ തെള്ളിയാമ്മേല്‍ (അയിനിപ്പുറത്ത്) ജോസഫ് (82) നിര്യാതനായി. ഭാര്യ അന്നക്കുട്ടി പിറവം മണക്കുന്നേല്‍ കുടുംബാംഗമാണു. ബേബി, അല്ലി, മോളി, ആനി, (ഇംഗ്ലണ്ട്) ലിസി (ഇംഗ്ലണ്ട്) ബിന്‍സി (ഇംഗ്ലണ്ട്) എന്നിവരാണു മറ്റു മക്കള്‍. സംസ്‌കാരം പിന്നീട് ത്രുശൂര്‍ വെട്ടുകാട് കത്തോലിക്കാ പള്ളിയില്‍ -Joychen Puthukulam

___________________________________________________________________________________________________________________________
ORBITURY
റവ.കെ.പി.അലക്‌സാണ്ടര്‍ നിര്യാതനായി--- February 7th, 2012

മല്ലപ്പള്ളി: മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ റവ.കെ.പി. അലക്‌സാണ്ടര്‍ നിര്യാതനായി. ഫെബ്രുവരി 7 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് റൈറ്റ് റവ. ജോസഫ് മാര്‍ ബര്‍ണ്ണബാസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഭവനത്തില്‍ വെച്ചു സംസ്‌ക്കാര ശുശ്രൂഷ നടക്കും. തുടര്‍ന്ന് മല്ലപ്പിള്ളി സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമാ ചര്‍ച്ചില്‍ സംസ്‌ക്കാരവും നടക്കുന്നതാണ്. 1969 ജൂണില്‍ മാര്‍ത്തോമാ സഭയുടെ പൂര്‍ണ്ണ പൗരോഹിത്വ ശുശ്രൂഷയില്‍ പ്രവേശിച്ച അലക്‌സാണ്ടര്‍ അച്ചന്‍ സഭയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ക്കു പുറമേ, പനവേലി, തലച്ചിറ,

___________________________________________________________________________________________________________________________
ORBITURY
ഐസക്ക്‌ ഓരത്തേല്‍ നിര്യാതനായി --- February 7th, 2012

ന്യൂയോര്‍ക്ക്‌: കുറുപ്പന്തറ ഓരത്തേല്‍ ഐസക്ക്‌ മണ്ണാറപ്പാറ (ഇത്താക്ക്‌ -95) നിര്യാതനായി. ഫെബ്രുവരി പത്താം തീയതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്ക്‌ സംസ്‌കാരശുശ്രൂഷകള്‍ വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ മണ്ണാറപ്പാറ സെന്റ്‌ സേവ്യേഴ്‌സ്‌ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. ഭാര്യ: മറിയാമ്മ ഐസക്ക്‌ വൈക്കം കായപ്പുറത്ത്‌ കുടുംബാംഗമാണ്‌. മക്കള്‍: എല്‍സി മാമ്മന്‍ വലിയത്ത്‌ (യു.എസ്‌.എ), അന്നമ്മ സക്കറിയാസ്‌ ഇടിയാകുന്നേല്‍ (യു.എസ്‌.എ(, ജോസഫ്‌ ഓരത്തേല്‍ (യു.എസ്‌.എ), മാത്യു (ജോര്‍ജ്‌)-യു.എസ്‌.എ, മേരി ജോസഫ്‌ കുറ്റിക്കാട്ട്‌ (യു.എസ്‌.എ), സാബു ഓരത്തേല്‍ (യു.എസ്‌.എ),

___________________________________________________________________________________________________________________________
ORBITURY
കെ.യു തോമസ്‌ നിര്യാതനായി --- February 6th, 2012

കോട്ടയം: പാരഗണ്‍ ഗ്രൂപ്പ്‌ കമ്പനികളുടെ ഉടമ കെ.യു തോമസ്‌ (90) നിര്യാതനായി. ഇന്ന്‌ വൈകുന്നേരം അഞ്ചുമണിയോടെയാണ്‌ അന്ത്യം. 1973ല്‍ സഹോദരീഭര്‍ത്താവ്‌ പി.വി എബ്രഹാമും സഹോദരന്‍ കെ.യു സക്കറിയയും കൂടി ചേര്‍ന്നാണ്‌ ഇദ്ദേഹം പാരഗണ്‍ റബ്ബര്‍ ഇന്‍ഡസ്‌ട്രീസ്‌ എന്ന വ്യവസായ സ്ഥാപനം തുടങ്ങിയത്‌. ഇന്ന്‌ പാരഗണ്‍ ചെരുപ്പ്‌ നിര്‍മ്മാണത്തിനു പുറമെ ഗാര്‍മെന്റ്‌സ്‌ ഉള്‍പ്പടെ മറ്റ്‌ വിവിധ മേഖലകളിലും വന്‍ കുതിപ്പ്‌ നടത്തിവരുന്നു. കോട്ടയം കണിയാംകുളം കുടുംബാംഗമായ പരേതയായ സൂസന്‍ തോമസാണ്‌ (ലിസി) ഭാര്യ. മക്കള്‍:

___________________________________________________________________________________________________________________________
ORBITURY
ജോണ്‍ തോമസ്‌ ഇടത്തട്ടേല്‍ നിര്യാതനായി --- February 5th, 2012

ഷിക്കാഗോ: കുറവിലങ്ങാട്‌, മുല്ലശ്ശേരില്‍ ഇടത്തട്ടേല്‍ ജോണ്‍ തോമസ്‌ നിര്യാതനായി. ഫെബ്രുവരി അഞ്ചിന്‌ ഞായാറാഴ്‌ച കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ ഉച്ചകഴിഞ്ഞ്‌ 3 മണി മുതല്‍ 4 മണിവരെ പൊതുദര്‍ശനം നടത്തപ്പെടും. (Colonial Funeral Home, 8025, West Golf Road, Niles). മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതും ഫെബ്രുവരി 10-ന്‌ വെള്ളിയാഴ്‌ച കുറവിലങ്ങാട്‌ സെന്റ്‌ മേരീസ്‌ ഫൊറോനാ ചര്‍ച്ച്‌ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്‌. ഭാര്യ: ലില്ലി ജോണ്‍. ലിജി വര്‍ക്കി, ലിറ്റി ബിജു എന്നിവര്‍ മക്കളും,

___________________________________________________________________________________________________________________________
ORBITURY
കൊടുന്തറ കെ.സി. ചാക്കോ നിര്യാതനായി --- February 2nd, 2012

കുമ്പനാട്‌: ഐ.പി.സിയുടെ പ്രാരംഭ പ്രവര്‍ത്തകന്‍ പരേതനായ കൊടുന്തറ കുട്ടിയച്ചന്റെ മകന്‍ കെ.സി. ചാക്കോ (കൊച്ചൂട്ടിചന്‍ - 88) ജനുവരി 31-ന്‌ പകല്‍ 2:30-ന്‌ നിര്യാതനായി. പരേതനായ മേല്‌പാടത്ത്‌ മുണ്ടകത്തില്‍ മാത്തന്‍ വറുഗീസിന്റെ മകള്‍ കുഞ്ഞമ്മയാണ്‌ ഭാര്യ. മക്കള്‍: പാസ്റ്റര്‍ രാജു കൊടുന്തറ, ബാബു കൊടുന്തറ, സണ്ണി കൊടുന്തറ, മോനി കൊടുന്തറ, ജെസി കൊടുന്തറ, റോയി കോടുന്തറ, റെജി കൊടുന്തറ (എല്ലാവരും യു.എസ്‌.എ). മരുമക്കള്‍: അമ്മിണി, തങ്കമ്മ, എല്‍സി, ബെറ്റി, സുബി,

___________________________________________________________________________________________________________________________
ORBITURY
ആനി ജേക്കബ്‌ നിര്യാതയായി--- February 1st, 2012

താമ്പാ: അടൂര്‍ ചൂണ്ടോത്ത്‌ കുടുംബാംഗമായ ആനി ജേക്കബ്‌ (കുഞ്ഞുമോള്‍ -70) താമ്പായില്‍ നിര്യാതയായി. ഭര്‍ത്താവ്‌: ജോര്‍ജ്‌ ജേക്കബ്‌ (അച്ചന്‍കുഞ്ഞ്‌). മക്കള്‍: ജേക്കബ്‌ ജോര്‍ജ്‌ (ജിനു), സാം സി. ജോര്‍ജ്‌ (ജെറി), ആന്‍ മേരി തേക്കനാല്‍ ജോര്‍ജ്‌ (കൊച്ചുമോള്‍). മരുമകള്‍: ആന്‍സി ജോര്‍ജ്‌ (അനു). -Joychen Puthukulam  

___________________________________________________________________________________________________________________________
ORBITURY
തോമസ് നരിച്ചിറയില്‍ നിര്യാതനായി--- February 1st, 2012

ഫ്‌ളോറിഡ: കൈപ്പുഴ സ്വദേശി തോമസ് നരിച്ചിറയില്‍ (88) ഫ്‌ളോറിഡായിലെ താമ്പായില്‍ ജനുവരി 31 ന് നിര്യാതനായി. പുന്നത്തുറ വയലില്‍ കുടുംബാംഗമായ അന്നക്കുട്ടിയാണ് ഭാര്യ. മക്കള്‍: ത്രേസ്യാക്കുട്ടി വെട്ടത്തുകണ്ടത്തില്‍ (ചിക്കാഗോ), മേരി ചെരിവുപറമ്പില്‍ (അറ്റ്‌ലാന്റാ), സെലിന്‍ കുശക്കുഴിയില്‍ (ചിക്കാഗോ), ലീല കാവില്‍ (താമ്പാ), വത്സ കുളത്തില്‍കരോട്ട് (ചിക്കാഗോ), റോസിലി കണ്ണച്ചാന്‍പറമ്പില്‍ (ചിക്കാഗോ), ലൂസി കണിയാലി (ചിക്കാഗോ). മരുമക്കള്‍: ജോര്‍ജ് വെട്ടത്തുകണ്ടത്തില്‍, പരേതനായ തോമസ് ചെരിവുപറമ്പില്‍, ജോസ് കുശക്കുഴിയില്‍, ജിമ്മി കാവില്‍, ലൂക്കോസ്

___________________________________________________________________________________________________________________________
ORBITURY
സാറാമ്മ ഗീവറുഗീസ് ഡിട്രോയിറ്റില്‍ നിര്യാതയായി--- February 1st, 2012

മിച്ചിഗണ്‍: ചെങ്ങന്നൂര്‍ മംഗലം പീഡികയില്‍ പി.ഇ ഗീവറുഗീസിന്റെ (കുഞ്ഞുമോന്‍) ഭാര്യ സാറാമ്മ ഗീവറുഗീസ് (വല്‍സ-61) 2012 ജനുവരി 28ന് ഡിട്രോയിറ്റില്‍ നിര്യാതയായി. പുത്തന്‍കാവ് മാളിയേക്കല്‍ കുടുംബാംഗമാണ് പരേത. സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി 3 വെള്ളിയാഴ്ച രാവിലെ 9.30ന് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വാറന്‍, എംഐ (St. Thomas Orthodox Church, Warren, MI) യില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ സെമിത്തേരിയില്‍ (Guardian Angel Cemetery) മൃതദ്ദേഹം സംസ്‌കരിക്കുന്നതുമാണ്. മക്കള്‍:

___________________________________________________________________________________________________________________________
ORBITURY
മാത്യു ജോര്‍ജ്‌ പ്ലാമൂട്ടില്‍ നിര്യാതനായി --- January 25th, 2012

ചെങ്ങന്നൂര്‍ പ്ലാമൂട്ടില്‍ പരേതനായ മത്തായി ജോര്‍ജ്‌ - അന്നമ്മ ദമ്പതികളുടെ മകനും, ഷിക്കാഗോ മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗവുമായ മാത്യു ജോര്‍ജ്‌ പ്ലാമൂട്ടില്‍ (മോഹന്‍- 58) ദുബായില്‍ വെച്ച്‌ ഹൃദയാഘാതം മൂലം നിര്യാതനായി. ദുബായില്‍ നിന്നും നാട്ടില്‍ എത്തിക്കുന്ന മൃതദേഹം ജനുവരി 28-ന്‌ ശനിയാഴ്‌ച, ചെങ്ങന്നൂര്‍ സെന്റ്‌ തോമസ്‌ മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ഡോ. റീത്താ ജോര്‍ജ്‌ ആണ്‌ ഭാര്യ. അലീറ്റാ ഗീവര്‍ഗീസ്‌ ഏക മകളും, റോബി ഗീവര്‍ഗീസ്‌ മരുമകനുമാണ്‌. ഡോ. ഐസക്ക്‌

___________________________________________________________________________________________________________________________
ORBITURY
പാസറ്റര്‍ സി.സി. ഏബ്രഹാം നിര്യാതനായി --- January 23rd, 2012

ഫിലഡല്‍ഫിയ: മേപ്രാല്‍ ശിതളങ്ങാട്ട് വീട്ടില്‍ പാസ്റ്റര്‍ സി.സി. ഏബ്രഹാം (97) നിര്യാതനായി. ജനുവരി 20 വെള്ളിയാഴ്ച രണ്ടു മണിക്ക് തിരുവനന്തപുരത്തുള്ള ഭവനത്തില്‍ വച്ചായിരുന്നു അന്ത്യം. ശവസംസ്‌ക്കാര ശുശ്രൂഷ ജനുവരി 26 വ്യാഴാഴ്ച രാവിലെ 10 മണിക്കു തിരുവനന്തപുരത്തു പട്ടം ചര്‍ച്ച് ഓഫ് ഗോഡില്‍ ഹാളില്‍ നടക്കുന്നതാണ്. 1952-ല്‍ ദൈവസഭയുടെ ശുശ്രൂഷകനായി ഓര്‍ഡിനേഷന്‍ ലഭിച്ച താന്‍ 1958 മുതല്‍ തമിഴ്‌നാട്ടില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്നു. കൂടാതെ മേപ്രാല്‍ , തിരുവന്തപുരം, പുനലൂര്‍ തുടങ്ങിയ പല

___________________________________________________________________________________________________________________________
ORBITURY
കണ്ണന്താനത്ത് മറിയാമ്മ നിര്യാതയായി--- January 21st, 2012

സിയാറ്റിന്‍: പരേതനായ കണ്ണന്താനത്ത് സ്‌ക്കറിയായുടെ ഭാര്യ മറിയാമ്മ 88 വയസ്സ് തൃശ്ശൂര്‍ കൂട്ടാലയില്‍ നിര്യാതയായി. മക്കള്‍: ശോശാമ്മ പത്രോസ്, ഏലിയാസ് അച്ചാമ്മ, ചാക്കോ സാറാമ്മ (സിയാറ്റിന്‍), മേരി ജോണി (ന്യൂയോര്‍ക്ക്) ജോയി മോളി (ഹ്യൂസ്റ്റണ്‍), സൂസി രാജു (ന്യൂയോര്‍ക്ക്) ബെന്നി ലിസി (ഹ്യൂസ്റ്റണ്‍), ജെസ്സി ജോര്‍ജ് (ന്യൂയോര്‍ക്ക്). സംസ്‌ക്കാരം ജനുവരി 20 വെള്ളിയാഴ്ച തൃശ്ശൂര്‍ കൂട്ടാല കരിപ്പാക്കുന്ന സെമിത്തേരിയില്‍ നടത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി 281 992 3409, ജോയി 281 886

___________________________________________________________________________________________________________________________