സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ മത്സരം - ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം ചെയ്യപ്പെട്ടു

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍: മയാമി റീജിയണല്‍ കിക്ക്‌ഓഫ്‌ വന്‍ വിജയം

Font size: Decrease font Enlarge font

അറ്റ്‌ലാന്റാ: 2012 ജൂലൈ 26 മുതല്‍ 29 വരെ അറ്റ്‌ലാന്റയില്‍ വെച്ച്‌ നടത്തുന്ന സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ റീജിയണല്‍ കിക്ക്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയിലെ കോറല്‍സ്‌പ്രിംഗിലുള്ള ആരോഗ്യമാതാ പള്ളിയില്‍ വെച്ച്‌ വികാരി ഫാ. സക്കറിയാസ്‌ തോട്ടുവേലില്‍ നിര്‍വഹിച്ചു.

ചിക്കാഗോ കത്തീഡ്രല്‍ വികാരി ജനറാളും കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ ഫാ. ആന്റണി തുണ്ടത്തില്‍ കണ്‍വെന്‍ഷന്റെ ലക്ഷ്യത്തെപ്പറ്റി സംസാരിച്ചു. ഫാ. സക്കറിയാസ്‌ തോട്ടുവേലില്‍ കണ്‍വെന്‍ഷന്‍ ഭാരവാഹികളെ സദസിന്‌ പരിചയപ്പെടുത്തി. തുടര്‍ന്ന്‌ ചെയര്‍മാന്‍ ഏബ്രഹാം ആഗസ്‌തി കണ്‍വെന്‍ഷന്റെ പൊതുവായ കാര്യങ്ങളെപ്പറ്റി സംസാരിച്ചു. അതോടനുബന്ധിച്ച്‌ നൂറില്‍ അധികം ആളുകള്‍ അന്നേദിവസം പേര്‌ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

സെന്റ്‌ തോമസ്‌ സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ നഗറില്‍ (അല്‍ഫോന്‍സാ നഗര്‍) സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ദീപശിഖ മുന്‍ മയാമി കണ്‍വെന്‍ഷന്‍ കണ്‍വെന്‍ഷന്‍ ഭാരവാഹികള്‍, അറ്റ്‌ലാന്റാ കണ്‍വെന്‍ഷന്‍ ഭാരവാഹികള്‍ക്ക്‌ കൈമാറി. കോറല്‍സ്‌പ്രിംഗ്‌ പള്ളി വികാരി ഫാ. സ്‌ക്കറിയാസ്‌ തോട്ടുവേലില്‍ നിന്നും ദീപശിഖ അറ്റ്‌ലാന്റാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ആഗസ്‌തിയാണ്‌ ഏറ്റുവാങ്ങിയത്‌.

കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ആന്റണി തുണ്ടത്തില്‍, ചെയര്‍മാന്‍ ഏബ്രഹാം ആഗസ്‌തി, നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. ജോര്‍ജ്‌ തോമസ്‌, കണ്‍വീനര്‍മാരായ മാത്യു തോട്ടുമാരി, ഷൈബി തോമസ്‌ എന്നിവരും സേവി മാത്യു, ജോസ്‌ കുരുവിള, ടോമി ദേവസ്യ, ജോസ്‌ തോമസ്‌, ജോസഫ്‌ കാക്കനാട്ട്‌, ജോയ്‌ ആന്റണി, ജിജി നീലത്തുംമുക്കില്‍, ജോഷി ജോസഫ്‌, ട്രസ്റ്റിമാരായ ജയിംസ്‌ മുറൂര്‍, ബെന്നി മാത്യു തുടങ്ങി നിരവധി ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‌ വളരെ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന്‌ കണ്‍വീനര്‍ അജിത്‌ ജോസ്‌ പ്രസ്‌താവിച്ചു. പ്രൊമോഷണല്‍ പാക്കേജ്‌ വളരെ മിതമായ നിരക്കില്‍ വേണമെന്നുള്ളവര്‍ എത്രയും വേഗം പേര്‌ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റ്‌: www.smcatl2012.org എന്നാണ്‌. മീഡിയാ റിലേഷനുവേണ്ടി കണ്‍വീനര്‍ ടോം മക്കനാല്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ചെയര്‍മാന്‍- ഏബ്രഹാം ആഗസ്‌തി (770 315 9499), പ്രസിഡന്റ്‌- മാത്യു ജേക്കബ്‌ (404 786 6999), രജിസ്‌ട്രേഷന്‍- അജിത്‌ ജോസ്‌ (404 787 2523), കള്‍ച്ചറല്‍ പ്രോഗ്രാം – ജറീഷ്‌ അഗസ്റ്റിന്‍ (770 335 8477), സുവനീര്‍ – സോജന്‍ വര്‍ഗീസ്‌ (770 595 3462). ഇമെയില്‍: info@smcatl2012.org, വെബ്‌സൈറ്റ്‌: www.smcatl2012.org.

-ജോയിച്ചന്‍ പുതുക്കുളം

No Comments

Post your comment comment

Enable Google Transliteration.(To type in English, press Ctrl+g)