സണ്‍ഡേ സ്‌കൂള്‍ ടാലന്റ് ഷോ: സന്ദേശം വ്യക്തം
ഫീനിക്‌സ്: അമേരിക്കന്‍ സാഹചര്യങ്ങളില്‍ ക്രൈസ്‌തവ മൂല്യങ്ങളും സുവിശേഷ സത്യങ്ങളും പകര്‍ന്നു നല്‍കുന്നതിന് കലാ-സാംസ്‌കാരിക മാധ്യമ വേദികളെ പ്രയോജനപ്പെടുത്താന്‍ മലയാളി ക്രൈസ്‌തവരിലെ പുതിയ തലമുറയ്‌ക്ക് കഴിയും. അരിസോണയിലെ ഫീനിക്‌സില്‍ ഹോളി ഫാമിലി സീറോ മലബാര്‍ സണ്‍ഡേ സ്‌കൂള്‍ സംഘടിപ്പിച്ച `ടാലന്റ് ഷോ’ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ലഭിക്കുന്ന വ്യക്തമായ സന്ദേശമിതാണ്.
കലാ-സാഹിത്യരംഗത്ത് വര്‍ദ്ധിച്ചുവരുന്ന മൂല്യശോഷണവും ക്രൈസ്‌തവ വിരുദ്ധ ചിന്താഗതികളും നേരിടുന്നതിന് കുട്ടികളേയും യുവജനങ്ങളേയും പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാലന്റ് ഷോ സംഘടിപ്പിച്ചത്. മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
കത്തോലിക്കാ വിശ്വാസവും, സഭാ പഠനങ്ങളും പുതിയ തലമുറയെ പരിശീലിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം സണ്‍ഡേ സ്‌കൂളുകള്‍ക്കാണെന്നും അതിനായി കലാ-സാഹിത്യ വിഷയങ്ങളില്‍ കഴിവും താത്‌പര്യവുമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ടാലന്റ് ഷോ പോലുള്ള മത്സരങ്ങള്‍ക്ക് കഴിയുമെന്നും പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ച വികാരി ഫാ. മാത്യു മുഞ്ഞനാട്ട് അഭിപ്രായപ്പെട്ടു.
ഫാന്‍സി ഡ്രസ്, ബൈബിള്‍ റീഡിംഗ്, ലേഖനമെഴുത്ത്, പ്രസംഗം, സംഗീതം എന്നിവയില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടന്നു. ക്രൈസ്‌തവ പ്രമേയങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതില്‍ ശ്രദ്ധിച്ച മത്സരാര്‍ത്ഥികള്‍ അവതരണരീതിയിലും പുതുമ നിലനിര്‍ത്തി.
മത്സരങ്ങള്‍ തികച്ചും ക്രൈസ്‌തവോചിതവും, ധാര്‍മ്മിക ചിന്തകള്‍ ഉണര്‍ത്തുന്നതുമായിരുന്നുവെന്നത് അഭിമാനകരമാണെന്ന് സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു പറഞ്ഞു.
വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, ട്രോഫികളും ചിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍ സമ്മാനിച്ചു.
പരിപാടികള്‍ വിജയിപ്പിക്കുന്നതിന് സഹകരിച്ച അധ്യാപകരേയും മാതാപിതാക്കളേയും പ്രിന്‍സിപ്പല്‍ പ്രത്യേകം അഭിനന്ദിച്ചു. മാത്യു ജോസ് കുരിയംപറമ്പില്‍ അറിയിച്ചതാണിത്.
-Joychen Puthukulam







No Comments
Post your comment