സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ മത്സരം - ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം ചെയ്യപ്പെട്ടു

ഫ്രണ്ട്‌സ്‌ ഓഫ്‌ പിയര്‍ലാന്റിന്റെ ക്രിസ്‌മസ്‌ -പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

Font size: Decrease font Enlarge font

ഹൂസ്റ്റണ്‍: ഫ്രണ്ട്‌സ്‌ ഓഫ്‌ പിയര്‍ലാന്റിന്റെ ഈവര്‍ഷത്തെ ക്രിസ്‌മസ്‌-പുതുവത്സരാഘോഷങ്ങള്‍ അതിഗംഭീരമായി പിയര്‍ലാന്റ്‌ സെന്റ്‌ ഹെലന്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ കൊണ്ടാടി. തദവസരത്തില്‍ പിയര്‍ലാന്റ്‌ നിവാസികളായ ഇരുനൂറോളം മലയാളി കുടുംബങ്ങള്‍ ഒത്തുകൂടുകയുണ്ടായി. പ്രസിഡന്റ്‌ സന്തോഷ്‌ ഐപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വൈസ്‌ പ്രസിഡന്റ്‌ ജിജോ ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരി റവ. എ.ടി തോമസ്‌ പ്രസ്‌തുത ആഘോഷപരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ച്‌ കേരളാ ഹിന്ദു സൊസൈറ്റിയുടെ (കെ.എച്ച്‌.എസ്‌) പ്രസിഡന്റ്‌ സോമരാജന്‍ നായര്‍, ആഴ്‌ചവട്ടം പത്രത്തിന്റെ പത്രാധിപരും, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ്‌ കാക്കനാടന്‍, ഈശോ ജേക്കബ്‌ എന്നിവരും സംസാരിച്ചു.

തുടര്‍ന്ന്‌ ഹൂസ്റ്റണിലെ പ്രമുഖ കലാകരന്മാരുടേയും കലാകാരികളുടേയും ഗാനങ്ങള്‍, നൃത്തങ്ങള്‍, സ്‌കിറ്റുകള്‍, കിച്ചന്‍ ഡാന്‍സ്‌ തുടങ്ങിയവ അരങ്ങേറി. കൊച്ചു കുട്ടികളുടെ വിവിധ പരിപാടികളും ആഘോഷങ്ങള്‍ക്ക്‌ കൊഴുപ്പേകി. ഓരോ പ്രകടനവും ഒന്നിനൊന്ന്‌ ഉന്നതനിലവാരം പുലര്‍ത്തുന്നവയായിരുന്നു.

കമ്മിറ്റി അംഗങ്ങളായ ജോര്‍ജി കുരുവിള, രൂപേഷ്‌, ജിമ്മി കുമ്പനാടന്‍, ജസ്റ്റിന്‍, ജോസ്‌ (ജോ. സെക്രട്ടറി), ജെഷി മാത്യു (ട്രഷറര്‍) എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ജസ്റ്റിന്‍ ജോസിന്റെ നന്ദി പ്രകനടത്തോടെ പരിപാടികള്‍ പര്യവസാനിച്ചു.
-ജോയിച്ചന്‍ പുതുക്കുളം

No Comments

Post your comment comment

Enable Google Transliteration.(To type in English, press Ctrl+g)