പാസ്റ്റര്‍ കെ.ജെ. കുര്യാക്കോസ് ചുമതലയേറ്റു
ഡാളസ്: പുതുവത്സരദിനമായ ഞായറാഴ്‌ച നടത്തപ്പെട്ട സഭാ യോഗത്തില്‍ വെച്ച് കാല്‍വറി പെന്തക്കോസ്‌ത് (ഐ.പി.സി) പുതിയ ശുശ്രൂഷകനായി പാസ്റ്റര്‍ കെ.ജെ. കുര്യാക്കോസ് ചാര്‍ജെടുത്തു.
പാസ്റ്റര്‍ എം.എസ്. ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്ന ആരാധനാ യോഗത്തില്‍ വെച്ച് ജോയിന്റ് സെക്രട്ടറി ബ്രദര്‍ ഫിലിപ്പ് ജോര്‍ജ് പാസ്റ്റര്‍ കുര്യാക്കോസിനേയും കുടുംബത്തേയും സ്വാഗതം ചെയ്‌തു. നിയുക്ത ശുശ്രൂഷകനും കുടുംബത്തിനുംവേണ്ടി നടത്തിയ സമര്‍പ്പണ പ്രാര്‍ത്ഥനയ്‌ക്ക് മുന്‍ പാസ്റ്റര്‍ വീയപുരം ജോര്‍ജ്‌കുട്ടി നേതൃത്വം നല്‍കി.
കേരളത്തില്‍ കോട്ടയം വാഴൂര്‍ സ്വദേശിയായ പാസ്റ്റര്‍ കുര്യാക്കോസ് ഐ.സി.പി.എഫ്, ക്രിസ്‌ത്യന്‍ ഇവാഞ്ചലിസ്റ്റിക് അസംബ്ലീസ്, ന്യൂ തിയോളജിക്കല്‍ കോളജ് (നോര്‍ത്ത് ഇന്ത്യ) എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷ് ലിറ്ററേച്ചറിലും, തിയോളജിയിലും ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമക്കിയിട്ടുള്ള അദ്ദേഹം ഡയറക്‌ടര്‍ ഓഫ് മിനിസ്‌ട്രി പ്രോഗ്രാമില്‍ റിസര്‍ച്ച് നടത്തിവരുന്നു. ഒക്കലഹോമ ഫസ്റ്റ് ഐ.പി.സി സഭയുടെ മുന്‍ സീനിയര്‍ പാസ്റ്ററായിരുന്നു പാസ്‌റ്റര്‍ കുര്യാക്കോസ്. ഭാര്യ: മോളമ്മ. മക്കള്‍: സോളമന്‍ (ബാംഗ്ലൂര്‍), സൗമ്യ.
എസ്.പി ജയിംസ് (214 334 6962) അറിയിച്ചതാണിത്.
-Joychen Puthukulam






No Comments
Post your comment