സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ മത്സരം - ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം ചെയ്യപ്പെട്ടു

മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ ആറാം ഓര്‍മ്മപ്പെരുന്നാള്‍

Font size: Decrease font Enlarge font

ബെല്‍വുഡ്‌: പൗരസ്‌ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും, മലങ്കര സഭയുടെ സൂര്യതേജസ്സായി പ്രശോഭിച്ച ഭാഗ്യ സ്‌മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ്‌ ദ്വിതീയന്‍ ബാവാ തിരുമനസ്സിലെ ആറാം ഓര്‍മ്മപ്പെരുന്നാള്‍ 2012 ജനുവരി 28,29 (ശനി, ഞായര്‍) ദിവസങ്ങളില്‍ ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ഭക്തിപുരസരം ആഘോഷിക്കുന്നു.

പെരുന്നാള്‍ ചടങ്ങുകള്‍ കത്തീഡ്രല്‍ വികാരി റവ. ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടക്കുന്നതാണ്‌. ശനിയാഴ്‌ച വൈകിട്ട്‌ ഏഴുമണിക്ക്‌ സന്ധ്യാനമസ്‌കാരം, തുടര്‍ന്ന്‌ അനുസ്‌മരണ സമ്മേളനം ഉണ്ടായിരിക്കും. ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന, ധൂപ പ്രാര്‍ത്ഥന, കൈമുത്ത്‌ എന്നിവ നടക്കും. സ്‌നേഹവിരുന്നോടുകൂടി ചടങ്ങുകള്‍ സമാപിക്കും. എല്ലാ വിശ്വാസികളുടേയും പ്രാര്‍ത്ഥനാ പൂര്‍വ്വമായ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഫാ. ഡാനിയേല്‍ ജോര്‍ജ്‌, ജോണ്‍ പി. ജോണ്‍, മോളമ്മ മാത്യു, ആര്‍ബര്‍ട്ട്‌ ജോര്‍ജ്‌ (കണ്‍വീനര്‍), റേച്ചല്‍ ജോസഫ്‌, ഏലിയാമ്മ പുന്നൂസ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ന്യൂസ്‌ കോര്‍ഡിനേറ്റര്‍ ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.

-ജോയിച്ചന്‍ പുതുക്കുളം

No Comments

Post your comment comment

Enable Google Transliteration.(To type in English, press Ctrl+g)