സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ മത്സരം - ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം ചെയ്യപ്പെട്ടു

ഗവര്‍ണര്‍ എം. ഒ. എച്ച്. ഫാറൂഖ് മികച്ച ഭരണാധികാരി: കെ.സി.ബി.സി.

Font size: Decrease font Enlarge font

കൊച്ചി: ഇരുപത്തിയൊമ്പതാമത്തെ വയസില്‍ മുഖ്യമന്ത്രിയായ ദിവംഗതനായ കേരള ഗവര്‍ണര്‍ എം. ഒ. ഹസന്‍ ഫാറൂഖ് മരക്കാര്‍ മികച്ച ഭരണാധികാരിയായിരുന്നുവെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) അഭിപ്രായപ്പെട്ടു. മൂന്നുതവണ പുതുച്ചേരി മുഖ്യമന്ത്രി, മൂന്നുതവണ ലോകസഭാംഗം, കേന്ദ്രവ്യോമയാന ടൂറിസം സഹമന്ത്രി, സൗദ്യഅറേബ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍, ജാര്‍ക്കണ്ഡ് ഗവര്‍ണര്‍ എന്നീനിലകളില്‍ രാഷ്ട്രത്തെ സേവിച്ച എം. ഒ. എച്ച്. ഫാറൂഖ് മതസൗഹാര്‍ദത്തിനും സാമുദായിക ഐക്യത്തിനും വേണ്ടി നിരവധി നവീന സംരഭങ്ങള്‍ക്ക് തുടക്കം കുറിച്ച ക്രാന്തദര്‍ശിയും ആദര്‍ശശുദ്ധിയുമുള്ള നേതാവായിരുന്നു. കേരളത്തെ സ്‌നേഹിച്ച ഗവര്‍ണര്‍ എം. ഒ. എച്ച്. ഫാറൂഖിന്റ ദേഹവിയോഗത്തില്‍ കെസിബിസി അനുശോചിക്കുകയും അഗാധദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. ചുരുങ്ങിയ കാലയളവില്‍ കേരള ഗവര്‍ണര്‍ എന്നനിലയില്‍ അദ്ദേഹം നല്‍കിയ നിസ്തുലമായ നേതൃത്വവും സേവനങ്ങളും കരളീയര്‍ എന്നും സ്മരിക്കുമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് ഡോ. ഫ്രാന്‍സീസ് കല്ലറക്കല്‍ സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറില്ലോസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ
ഡപ്യൂട്ടി സെക്രട്ടറി ജനറല്‍, കെ.സി.ബി.സി.
ഡയറക്ടര്‍, പി.ഒ.സി.

No Comments

Post your comment comment

Enable Google Transliteration.(To type in English, press Ctrl+g)