കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് വാര്‍ഷിക പൊതുയോഗം ജനുവരി 28ന്
ഗാര്‍ലാന്റ് (ഡാളസ്സ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് വാര്‍ഷിക പൊതുയോഗം ജനുവരി 28 ഞായറാഴ്ച 3 മണിക്ക് ഗാര്‍ലാന്റ് ബ്രോഡ്വേയിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരുന്നതാണെന്ന് സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍, ബാബു സി മാത്യു എന്നിവര്‍ അറിയിച്ചു. ഡാളസ്-ഫോര്‍ട്വര്‍ത്ത് മെട്രോപ്ലെക്‌സിലെ തൊള്ളായിരത്തില്‍പരം കുടുംബങ്ങള്‍ അംഗങ്ങളായുള്ള കേരള അസോസിയേഷന്‍ സ്വന്തമായി വാങ്ങിയ കെട്ടിടത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിന് റിപ്പോര്‍ട്ട്, വരവു ചിലവു കണക്കുകള്‍ അവതരിപ്പിക്കുന്നതിനും വിളിച്ചു കൂട്ടുന്ന ഈ പൊതുയോഗത്തില്‍ എല്ലാ അംഗങ്ങളും വന്ന് സംബന്ധിക്കണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിച്ചു.
പി.പി. ചെറിയാന്‍







No Comments
Post your comment