കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖ് അന്തരിച്ചു
കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖ് (75) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ റിപ്പബ്ലിക് ദിനമായ വ്യാഴാഴ്‌ച രാത്രി 9.10നായിരുന്നു അന്ത്യം. മൂന്നുമാസമായി വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിരന്തരം ഡയാലിസിന് വിധേയനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ ദിവസം വൈകിട്ട് കൂടുതല്‍ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. കബറടക്കം വൈകിട്ട് 4.30ന് പുതുച്ചേരിയില്‍.
2011 ഓഗസ്‌റ്റ് 25നാണ് കേരളത്തിന്റെ പത്തൊമ്പതാമത്തെ ഗവര്‍ണറായി അദ്ദേഹം ചുമതലയേറ്റത്. അതിനു മുമ്പ് ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു. മൃതദേഹം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പൊതുദര്‍ശനത്തിനുശേഷം പുതുച്ചേരിയിലേയ്‌ക്ക് കൊണ്ടുപോകും.
സംസ്‌ഥാനത്ത് വെളളിയാഴ്‌ച പൊതുഅവധിയായിരിക്കും. ഗവര്‍ണറുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
1937 സെപ്‌റ്റംബര്‍ ആറിന് പുതുച്ചേരിയിലെ കാരൈക്കലില്‍ ജനിച്ച എം.ഒ. ഹസന്‍ ഫാറൂഖ് മരിക്കാര്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മുഖ്യമന്ത്രിയായ വ്യക്‌തിയാണ്. 29 ാം വയസ്സിലാണ് ഇദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. 1967, 1969, 1974 എന്നീ വര്‍ഷങ്ങളിലാണ് ഇദ്ദേഹം പുതുച്ചേരിയുടെ മുഖ്യമന്ത്രിസ്‌ഥാനം വഹിച്ചിരുന്നത്. 1991, 1996, 1999 എന്നീ വര്‍ഷങ്ങളില്‍ ഫാറൂഖ് മൂന്നുതവണ പോണ്ടിച്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എം.പി. യായിരുന്നു. 1991-1992 കാലഘട്ടത്തില്‍ കേന്ദ്രവാ്യേമയാന-ടൂറിസം സഹമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറായി 2004 ല്‍ ഇദ്ദേഹം നിയമിതനായി. 2010 മുതല്‍ 2011 വരെ ഇദ്ദേഹം ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു.






No Comments
Post your comment