ഒരുമ ഹൂസ്റ്റണ്‍ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം നടത്തപ്പെട്ടു
ഹൂസ്റ്റണ്‍ : റിവര്‍സ്റ്റോണിലെ മലയാളി സംഘടനയായ ഒരുമയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം ജനുവരി 14ന് സെയ്ന്റ്‌റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ടു. അദ്ധ്യക്ഷന്‍ ഫാദര്‍. ജോസ് ഇല്ലിക്കുന്ന് പുറത്ത് (സെയിന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരി) ക്രിസ്തുമസ് സന്ദേശവും പുതുവല്‍സര ആശംസകള്‍ നേര്‍ന്നു. ഈ ഒരുമ എന്നും നിലനില്‍ക്കട്ടെയെന്നും കരങ്ങളോട് കരങ്ങള്‍ കോര്‍ത്ത് പിടിച്ച് സാഹോദര്യ ബന്ധത്തിന്റെ മാഹാത്മ്യം മനസ്സിലാക്കുവാന്‍ ഓരോരുത്തരും പ്രതിജ്ഞാബന്ധരാകണമെന്നും ഉത്‌ബോധിപ്പിച്ചു. തുടര്‍ന്ന് വിശിഷ്ട അതിഥി തോമസ് ഏബ്രഹാം (Mayor Pro-tem for the city of sugarland) ഒരുമ കുടുംബാംഗങ്ങളുടെ ഉത്സാഹവും ഉന്‍മേഷവും തനിക്കും പ്രചോദനം നല്‍കുന്നതാണെന്നും അറിയിക്കുകയും എല്ലാവര്‍ക്കും ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്തുമസും സമ്പല്‍ സമൃദ്ധിയുടെ ഒരു പുതുവല്‍സരവും നേര്‍ന്നു. തുടര്‍ന്ന് സാന്താക്ലോസിന്റെ വരവ് എല്ലാവരെയും ആനന്ദനൃത്തത്തില്‍ ആക്കി. കേക്ക് മുറിച്ചതോടെ കലാപരിപാടികള്‍ക്ക് തിലകകുറി ചാര്‍ത്തി.
കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും പങ്കെടുത്ത കോമഡി സ്‌കിറ്റ്, നൃത്തങ്ങള് , കരോള്‍ ഗാനങ്ങള്‍ , സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ പരിപാടികളാല്‍ സമ്പല്‍ സമൃദ്ധവുമായി. ബിജു ആന്റണിയുടെ നേതൃത്വത്തില്‍ സാനി ഔസേപ്പ്, റോസ് ജോ, റെയ്‌ന സുനില്‍, രഞ്ജു സെബാസ്റ്റിയന്‍ എന്നിവര്‍ ചേര്‍ന്ന് റിവര്‍സ്‌റ്റോണിലെ കലാപ്രതിഭകളെ കോര്‍ത്തിണക്കിയ അതിമനോഹരമായ ക്രിസ്മസ്- ന്യൂഇയര്‍ നൃത്ത-സംഗീതസന്ധ്യ വളരെ ആസ്വാദ്യജനകമായിരുന്നു. മാര്‍ട്ടിന്‍ ജോണിന്റെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഡിന്നര്‍ ഒരുക്കി. ബോബി ജോസഫ്, ഷിജു ജോര്‍ജ്, ഷിബു ഫിലിപ്പ് സിപിഎ എന്നിവര്‍ ഫിനാന്‍സ് കോ ഓര്‍ഡിനേറ്റേഴ്‌സ് ആയി പ്രവര്‍ത്തിച്ചു. ഷാജി മലയില്‍, പയസ് ലൂക്കോസ് എന്നിവര്‍ venue Coordianator ആയും പ്രവര്‍ത്തിച്ചു. പിക്‌നിക്കില്‍ വിവിധയിനങ്ങളില്‍ സമ്മാനം നേടിയവരെ പ്രസിഡന്റ് ബാബു ജോണ്‍ അനുമോദിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു. രഞ്ജു സെബാസ്റ്റിയനും ബിജു ആന്റണിയും സമ്മാനദാനത്തിന് നേതൃത്വം നല്‍കി.
പ്രസിഡന്റ് ബാബു ജോണ്‍ തന്റെ ആശംസാപ്രസംഗത്തില്‍ ഏകോദര സഹോദരങ്ങളെപ്പോലെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍ നേരുകയും എന്നും ഈ ഒരുമ നിലനില്‍ക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. സെക്രട്ടറി ജോര്‍ജ് തോമസ് കടന്നു വന്ന് എല്ലാവരെയും സ്‌നേഹോഷ്മളമായി സ്വാഗതം അര്‍പ്പിച്ചതും ശ്രദ്ധേയമായി. ഏകദേശം 9 മണിയോടെ സംഗമം അവസാനിച്ചു
ഭാരവാഹികള്‍
പ്രസിഡന്റ് – ജോണ്‍ ബാബു
സെക്രട്ടറി- തോമസ് ജോര്‍ജ്
ട്രഷറാര് - ഷിബു ഫിലിപ്പ് സിപിഎ
പിആര്‍ഒ- പ്രിന്‍സ് ജേക്കബ്
-പി.പി.ചെറിയാന്‍











No Comments
Post your comment