സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ മത്സരം - ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം ചെയ്യപ്പെട്ടു

ഇന്‍ഡ്യാ പ്രസ്‌ ക്ലബ്‌ ഫിലാഡല്‍ഫിയാ ചാപ്‌റ്ററിന്‌ നവ നേതൃത്വം

Font size: Decrease font Enlarge font

ഫിലാഡല്‍ഫിയാ: ഇന്‍ഡ്യാ പ്രസ്‌ ക്ലബ്‌ ഫിലാഡല്‍ഫിയാ ചാപ്‌റ്ററിന്ന്‌റ്റെ 2012-2014 പ്രസിഡന്റായി വിന്‍സന്റ്‌ ഇമ്മാനുവേല്‍ (ഏഷ്യാനെറ്റ്‌ യു.എസ്‌.എ) തിരഞ്ഞെടുക്കപ്പെട്ടു. കേരളാ എക്‌സ്‌പ്രസ്സിന്റെ ജോര്‍ജ്‌ നടവയല്‍ പുതിയ സെക്രട്ടറിയും മലയാളം വാര്‍ത്ത ചീഫ്‌ ഏഡിറ്റര്‍ ഏബ്രഹാം മാത്യു ട്രഷറാറും ആയിരിക്കും. സുധാ കര്‍ത്തായാണ്‌ പുതിയ വൈസ്‌ പ്രസിഡന്റ്‌.

ജോബി ജോര്‍ജ്‌ (മലയാളം പത്രം), ഫാ. ഷേബാലി (മലയാളി സംഗമം), ജോണ്‍ ഈപ്പന്‍ (മലയാളി സംഗമം) എന്നിവരാണ്‌ പുതിയ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌.

ജനുവരി 23-ന്‌ ഫിലാഡല്‍ഫിയായിലെ ആദംസ്‌ അവന്യുവിലുള്ള മക്‌ഡൊണാള്‍ഡ്‌സില്‍ ചേര്‍ന്ന ഇലക്ഷന്‍ പൊതുയോഗത്തില്‍ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഫാ. ഷേബാലി അദ്ധ്യക്ഷത വഹിച്ചു.

കേരളത്തിന്റെ സാംസ്‌കാരികാചാര്യന്‍ സുകുമാര്‍ അഴീക്കോട്‌, ചാപ്‌റ്റര്‍ മുന്‍ സെക്രട്ടറി സണ്ണി ആനപ്പാറക്കല്‍ എന്നിവരുടെ വിയോഗത്തില്‍ ദും രേപ്പെടുത്തിയാണ്‌ യോഗ നടപിടികള്‍ ആരംഭിച്ചത്‌.

നാഷണല്‍ വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടൂക്കപ്പെട്ട ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ അംഗം ജോബി ജോര്‍ജിനെ (മലയാളം പത്രം) യോഗം അനുമോദിച്ചു. നാഷണല്‍ കണ്‍വന്‍ഷനില്‍ ഫിലാഡല്‍ഫിയായില്‍ നിന്നുള്ള സ്‌പോണ്‍സേഴ്‌സ്‌ ആയിരുന്ന മണിലാല്‍ മത്തായി, ജോര്‍ജ്‌ മാത്യു സി.പി.എ എന്നിവരോടുള്ള നന്ദി പ്രകാശിപ്പിച്ചു.

സമൂഹത്തിന്റെ നാടിമിടിപ്പുകള്‍ പൊതുജനമദ്ധ്യത്തിലെത്തിക്കാന്‍ പ്രസ്‌ക്ലബ്‌ വഴി മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്ന സേവനം പ്രവാസ ജീവിതത്തിലെ സാഹസികതയാണെന്നും എന്നാല്‍ ആ സാഹസികതയെ സ്‌നേഹിക്കുന്നവരാണ്‌ മാധ്യമപ്രരവര്‍ത്തകരെന്നും സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ്‌ ഫാ. ഷേബാലി പറഞ്ഞു.

സെക്രട്ടറി ഏബ്രഹാം മാത്യു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറാര്‍ ജോര്‍ജ്‌ നടവയല്‍ കണക്കും അവതരിപ്പിച്ചു. ജോബി ജോര്‍ജ്‌ കൃതജ്‌ഞത പറഞ്ഞു.

No Comments

Post your comment comment

Enable Google Transliteration.(To type in English, press Ctrl+g)