സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ മത്സരം - ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം ചെയ്യപ്പെട്ടു

അഴീക്കോടിന്റെ നിര്യാണത്തില്‍ ലാന അനുശോചിച്ചു

Font size: Decrease font Enlarge font

ചിക്കാഗോ: പ്രശസ്ത സാഹിത്യകാരനും അതുല്യ പ്രഭാഷകനുമായ പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ വടക്കെഅമേരിക്കയിലെ പ്രവാസി സാഹിത്യകാരന്മാരുടെ കേന്ദ്ര സംഘടനയായ ലാന അനുശോചിച്ചു. കോളജ് അധ്യാപകന്‍, യൂണിവേഴ്‌സിറ്റി പ്രൊ-വൈസ് ചാന്‍സലര്‍, ഗ്രന്ഥകാരന്‍ തുടങ്ങിയ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് തന്റേതായ ശൈലി ഭാഷക്ക് സംഭാവന ചെയ്ത മഹാനായ ഒരു പ്രതിഭയെയാണ് മലയാളത്തിന് നഷ്ടപ്പെട്ടതെന്നു ലാന പ്രസിഡന്റ് വാസുദേവ് പുളിക്കല്‍ തന്റെ അനുശോചനകുറിപ്പില്‍ പറഞ്ഞു. എഴുത്തിലും വായനയിലും പ്രസംഗകലയിലും തന്റെ ജീവിതം സമര്‍പ്പിച്ച അദ്ദേഹം എല്ലാ എഴുത്തുകാര്‍ക്കും പ്രചോദനവും മാര്‍ഗ്ഗദീപവുമായിരുന്നെന്നു. അമേരിക്കയിലെ സാഹിത്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടനയുടെ പേരില്‍ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി.

No Comments

Post your comment comment

Enable Google Transliteration.(To type in English, press Ctrl+g)