അല്മായര്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടണം: ബിഷപ് ഡോ. ചക്കാലക്കല്‍
കൊച്ചി: അല്മായനേതാക്കള്‍ രാഷ്ടീയത്തില്‍ സജീവമായി ഇടപെടേണ്ടവരാണെന്നു
കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പ
റഞ്ഞു. സുവിശേഷദര്‍ശനങ്ങള്‍ രാഷ്ട്രീയരംഗങ്ങളില്‍ പ്രാവര്‍ത്തികമാക്കാനും അങ്ങനെ
സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളാകാനും അല്മായര്‍ക്കു ഉത്തരവാദിത്വമുെന്നും
അദ്ദേഹം പറഞ്ഞു. കെസിബിസി അല്മായ കമ്മീഷന്‍ കേരള കാത്തലിക് ഫെഡറേഷന്‍,
കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നിവയുടെ സഹകരണത്തോടെ പിഒസിയില്‍
സംഘടിപ്പിച്ച അല്മായ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരു
ന്നു അദ്ദേഹം.
രാഷ്ടീയത്തെ നമ്മുടെ ജീവിതത്തില്‍ നിന്നു മാറ്റിനിര്‍ത്തുന്നത് നല്ല പ്രവണതയല്ല. അതില്‍
ശക്തമായ ഇടപെടല്‍ നടത്തി ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനും അല്മായര്‍
ശ്രദ്ധിക്കണം. കക്ഷിരാഷ്ട്രീയത്തില്‍ സഭ ഇടപെടുന്നില്ല. എക്കാലത്തും നന്മയുടെ പക്ഷ
ത്താണ് സഭ നിലയുറപ്പിക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ അല്മായ സമൂഹത്തിന്റെ പ
ങ്ക് വിലപ്പെട്ടതാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പ്രാധാന്യം നല്‍കുന്ന
രാഷ്ട്രീയ ശൈലിയാവണം നാം പിന്തുടരേത്. വോട്ടവകാശം ബോധപൂര്‍വം വിനിയോ
ഗിക്കാതെ അതിനെക്കുറിച്ചു വാചാലരാകുന്നവര്‍ ജനാധിപത്യരാജ്യത്തിനു ഭൂഷണമല്ലെ
ന്നും ബിഷപ് ഡോ. ചക്കാലക്കല്‍ കൂട്ടിച്ചേര്‍ത്തു.
കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ ് പ്രഫ. ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹി
ച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. സ്റ്റീഫന്‍ ആലത്തറ, അല്മായ കമ്മീഷ
ന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, റവ.ഡോ. ജോസ് കോട്ടയില്‍, ഫാ. ജേക്ക
ബ് പാലക്കാപ്പിള്ളി, ഫാ. റൊമാന്‍സ് ആന്റണി, സീറോ മലബാര്‍ അല്മായ കമ്മീഷന്‍
സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റിയന്‍, അല്മായ നേതാക്കളായ അഡ്വ. തോമസ്
എം.മാത്തുണ്ണി, വി.വി അഗസ്റ്റിന്‍, റജി മാത്യു, സൈബി അക്കര, അഡ്വ. ഡി.രാജു, ജോളി
പവേലില്‍, സ്മിത ബിജോയ് എന്നിവര്‍ പ്രസംഗിച്ചു.
കത്തോലിക്കാ അല്മായര്‍ കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് എന്നതാണു
സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം. വിവിധ വിഷയങ്ങളില്‍ ഡോ. സെബാസ്റ്റിയന്‍
പോള്‍, ജോയ് ഗോതുരുത്ത്, അഡ്വ. വി.സി സെബാസ്റ്റിയന്‍, എന്നിവര്‍ പ്രഭാഷണം ന
ടത്തി. ഡോ. കൊച്ചുറാണി ജോസ്, അഡ്വ. അഞ്ജലി സൈറസ്, സിജോ പൈനാടത്ത്,
അലക്‌സ് ആട്ടുള്ളില്‍, ആനി റോഡ്‌നി, മാഗി മേനാംപറമ്പില്‍, സെബാസ്റ്റ്യന്‍ വടശേരി,
സാബു ജോസ്, അഡ്വ.വി.എ ജെറോം, ജോമോന്‍ വെള്ളാപ്പിള്ളി, സിറിയക് ചാഴിക്കാടന്‍,
ഐ.എം ആന്റണി എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.
ഇന്നു രാവിലെ ആറരക്കു ദിവ്യബലി. തുടര്‍ന്നു വിവിധ സെഷനുകളില്‍ ഡോ.ലിസി ജോസ്,
ഫാ. ജോയി നിരപ്പേല്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചക്കു 12.45നു നടക്കു
ന്ന സമാപന സമ്മേളനത്തില്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ,് വിതയ
ത്തില്‍ പ്രമേയം അവതരിപ്പിക്കും.
-Joychen Puthukulam







No Comments
Post your comment